Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഐ.​സി.​എ​ഫ് ദാ​റു​ൽ...

ഐ.​സി.​എ​ഫ് ദാ​റു​ൽ ഖൈ​ർ ഭ​വ​ന സ​മ​ർ​പ്പ​ണം ന​ട​ത്തി

text_fields
bookmark_border
key handed over
cancel
camera_alt

ഐ.​സി.​എ​ഫ്‌ ദ​മ്മാം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി നി​ർ​മി​ച്ച വീ​ടി​​ന്റെ താ​ക്കോ​ൽ​വി​ത​ര​ണം തൃ​ശൂ​രി​ൽ എ​സ്‌.​വൈ.​എ​സ്‌ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​അ​ബ്​​ദു​ൽ ഹ​ക്കീം അ​സ്ഹ​രി നി​ർ​വ​ഹി​ക്കു​ന്നു

ദ​മ്മാം: ഭ​വ​ന​ര​ഹി​ത​രും നി​ർ​ധ​ന​രു​മാ​യ ഐ.​സി.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്കും മ​റ്റു അ​ർ​ഹ​ത​യു​ള്ള​വ​ർ​ക്കും വീ​ട്‌ നി​ർ​മി​ച്ചു​ന​ൽ​കു​ന്ന ‘ദാ​റു​ൽ ഖൈ​ർ’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ ക​ൾ​ച​റ​ൽ ഫൗ​ണ്ടേ​ഷ​ൻ (ഐ.​സി.​എ​ഫ്‌) ദ​മ്മാം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​ഖ്യാ​പി​ച്ച ഭ​വ​നം തൃ​ശൂ​രി​ൽ കൈ​മാ​റി. എ​സ്‌.​വൈ.​എ​സ്‌ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും മ​ർ​ക​സ് നോ​ള​ജ് സി​റ്റി ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​അ​ബ്​​ദു​ൽ ഹ​ക്കീം അ​സ്ഹ​രി​യാ​ണ്‌ ഭ​വ​ന സ​മ​ർ​പ്പ​ണം ന​ട​ത്തി​യ​ത്‌.

രാ​ജ്യ​ത്ത് പെ​രു​കി​വ​രു​ന്ന പ​ട്ടി​ണി​യും ദാ​രി​ദ്ര്യ​വും മ​നു​ഷ്യ​ത്വ​മു​ള്ള സാ​മ്പ​ത്തി​ക മെ​ക്കാ​നി​സം അ​നി​വാ​ര്യ​മാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്ന് അ​ദ്ദേ​ഹം ഉ​ദ്ഘാ​ട​ന വേ​ള​യി​ൽ പ​റ​ഞ്ഞു. തൃ​ശൂ​ർ ജി​ല്ല​യി​ൽ പെ​രി​ഞ്ഞ​ന​ത്താ​ണ്‌ വീ​ടു നി​ർ​മി​ച്ചു ന​ൽ​കി​യ​ത്‌. പ്ര​വാ​സ​ത്തി​​ന്റെ അ​ഭ​യ​മാ​യി നി​ര​വ​ധി സാ​ന്ത്വ​ന- ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്‌ നേ​തൃ​ത്വം ന​ൽ​കു​ന്ന സം​ഘ​ട​ന നി​ത്യ​രോ​ഗി​യാ​യ ഒ​രു പ്ര​വാ​സി​യെ​യാ​ണ്‌ ഇ​ത്ത​വ​ണ ദാ​റു​ൽ ഖൈ​റി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്‌.

ഐ.​സി.​എ​ഫ് ദ​മ്മാം സെ​ൻ​ട്ര​ൽ വെ​ൽ​ഫെ​യ​ർ പ്ര​സി​ഡ​ൻ​റ്​ സ​കീ​ർ മാ​ന്നാ​ർ, സെ​ക്ര​ട്ട​റി മു​നീ​ർ തോ​ട്ട​ട, അ​ഡ്മി​ൻ സെ​ക്ര​ട്ട​റി ജ​അ​ഫ​ർ സ്വാ​ദി​ഖ്‌ എ​ന്നി​വ​ർ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്‌ മേ​ൽ​നോ​ട്ടം വ​ഹി​ച്ചു. കേ​ര​ള മു​സ്‌​ലിം ജ​മാ​അ​ത്ത് തൃ​ശൂ​ർ ജി​ല്ല ഓ​ർ​ഗ​നൈ​സി​ങ്‌ സെ​ക്ര​ട്ട​റി റാ​ഫി സ​ഖാ​ഫി ക​രൂ​പ്പ​ട​ന്ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വ്യ​വ​സാ​യ പ്ര​മു​ഖ​ൻ നൗ​ഷാ​ദ് പാ​ല​ക്ക​ൽ, എ​സ്.​വൈ.​എ​സ് ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​മീ​ർ എ​റി​യാ​ട്, എ​സ്.​എം.​എ ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ. അ​ബ്​​ദു​ൽ ഗ​ഫൂ​ർ, ഐ.​സി.​എ​ഫ് പ്ര​തി​നി​ധി​ക​ളാ​യ ന​വാ​സ് എ​ട​മു​ട്ടം (ദു​ബൈ), ഹു​സൈ​ൻ വി​ള​ക്ക് പ​റ​മ്പ് (ഖ​ത്ത​ർ), ഫൈ​സ​ൽ മ​ഹ്ള​റ, ഷ​ബീ​ർ ചി​റ​ക്ക​ൽ (സൗ​ദി), എ​സ്.​വൈ.​എ​സ് സാ​ന്ത്വ​നം ജി​ല്ല സെ​ക്ര​ട്ട​റി അ​ബ്​​ദു​റ​ഹ്​​മാ​ൻ ച​ളി​ങ്ങാ​ട് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia News
News Summary - ICF Darul Khair Home Handed over
Next Story