ഐ.സി.എഫ് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു
text_fieldsമക്ക: ദരിദ്രരും നിരാലംബരും തിങ്ങിതാമസിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മക്ക ഐ.സി.എഫ് അഞ്ചു പൊതുകിണറുകൾ നിർമിച്ചു നൽകി. ബീഹാറിലെ ചോർക്കൂർ, ഝാർഖണ്ഡിലെ നോബിട്ടോല, ഗന്നിപര, പശ്ചിമ ബംഗാളിലെ ചിക്നി, കുരിയാട്ടൂർ എന്നിവിടങ്ങളിലാണ് മർകസ് ത്വയ്ബ ഗാർഡൻ സ്വീറ്റ് വാട്ടർ പ്രോജക്ടുമായി സഹകരിച്ചു കിണറുകൾ നിർമിച്ചു നൽകിയത്.
ജാതി, മത ഭേദമന്യേ കുടിക്കാനും വീടുകളിലേക്ക് കൊണ്ടുപോയി ശേഖരിച്ചു വെക്കാനും മസ്ജിദുകളിൽ അംഗശുദ്ധി വരുത്താനും ഓരോ കിണറുകൾക്കരികിലും പ്രത്യേകം സൗകര്യം ഏർപ്പെടുത്തിയാണ് നിർമാണം പൂർത്തീകരിച്ചിരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
മക്ക സെൻട്രൽ ‘ഇൽത്തിസം 2024’ എക്സിക്യൂട്ടിവ് ക്യാമ്പിൽ കേരള മുസ്ലിം ജമാഅത്ത് പ്രതിനിധി മുഹമ്മദ് പറവൂരിന്റെ സാന്നിധ്യത്തിൽ ഐ.സി.എഫ് കാബിനറ്റ് അംഗങ്ങൾ കിണറുകൾ നാടിന് സമർപ്പിച്ചു. ചടങ്ങ് ഐ.സി.എഫ് മക്ക പ്രൊവിൻസ് ഓർഗനൈസേഷൻ പ്രസിഡന്റ് അബ്ദുൽ നാസ്വിർ അൻവരി ഉദ്ഘാടനം ചെയ്തു.
സെൻട്രൽ പ്രസിഡന്റ് ഷാഫി ബാഖവി അധ്യക്ഷത വഹിച്ചു. മുഹമ്മദ് പറവൂർ മുഖ്യപ്രഭാഷണം നടത്തി. ത്വൽഹത്ത് മാത്തോട്ടം, ഹമീദ് പൂക്കോടൻ, സൽമാൻ വെങ്ങളം, അബൂബക്കർ കണ്ണൂർ, റഷീദ് വേങ്ങര, നാസർ തച്ചംപൊയിൽ, സുഹൈർ, ഷഹീർ കോട്ടക്കൽ തുടങ്ങിയവർ സംബന്ധിച്ചു. ശിഹാബ് കുറുകത്താണി സ്വാഗതവും ജമാൽ കക്കാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.