ഐ.സി.എഫ് യാംബു സാംസ്കാരിക സംവാദം സംഘടിപ്പിച്ചു
text_fieldsയാംബു: മാധ്യമങ്ങൾ നന്മയുടെ പക്ഷത്ത് നിൽക്കുമ്പോഴാണ് ജനാധിപത്യവും നീതിയും സംരക്ഷിക്കപ്പെടുകയെന്ന് ഐ.സി.എഫ് യാംബു സെൻട്രൽ കമ്മിറ്റി 'മാധ്യമങ്ങളും നേരിെൻറ പക്ഷവും' എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച സാംസ്കാരിക സംവാദം അഭിപ്രായപ്പെട്ടു.
നേരിെൻറ പക്ഷത്ത് അടിയുറച്ചു നിന്നുകൊണ്ട് മാധ്യമങ്ങൾ സമൂഹത്തിൽ നന്മ നിലനിർത്താൻ ശബ്ദിക്കേണ്ടത് അനിവാര്യമാണെന്ന് സംവാദത്തിൽ സംസാരിച്ചവർ പറഞ്ഞു. സമൂഹത്തിലെ നെറികേടുകൾക്കെതിരെ ശക്തമായ രീതിയിൽ പ്രതികരിക്കുന്ന മാധ്യമങ്ങളുടെ പങ്കിനെ വിസ്മരിക്കരുതെന്നും നേരിെൻറയും നന്മയുടെയും സന്ദേശം മുറുകെ പിടിക്കുന്ന മാധ്യമങ്ങളെ സുമനസ്സുകൾ പിന്തുണക്കേണ്ടതുണ്ടെന്നും പരിപാടിയിൽ സംസാരിച്ച വിവിധ സാംസ്കാരിക മാധ്യമരംഗത്തെ പ്രതിനിധികൾ കൂട്ടിച്ചേർത്തു. രിസാല വാരിക മാനേജിങ് എഡിറ്റർ എസ്. ഷറഫുദ്ദീൻ അഞ്ചാംപീടിക ഓൺലൈൻ പരിപാടിയിൽ വിഷയാവതരണം നടത്തി.
ഐ.സി.എഫ് മദീന പ്രൊവിൻസ് കമ്മിറ്റി സെക്രട്ടറി മുസ്തഫ കല്ലിങ്ങൽപറമ്പ് മോഡറേറ്ററായിരുന്നു. സിദ്ദീഖുൽ അക്ബർ (ഒ.ഐ.സി.സി), നാസർ നടുവിൽ (കെ.എം.സി.സി), അനീസുദ്ദീൻ ചെറുകുളമ്പ് (ഗൾഫ് മാധ്യമം), നിയാസ് യൂസുഫ് (മീഡിയവൺ) എന്നിവർ സംസാരിച്ചു. ഐ.സി.എഫ് യാംബു സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് കെ.കെ. മുഹമ്മദ് സഖാഫി പ്രാർഥന നടത്തി. ജനറൽ സെക്രട്ടറി അബ്ദുൽ ഹകീം പൊന്മള സ്വാഗതവും പബ്ലിക്കേഷൻ പ്രസിഡൻറ് അലി വയനാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.