സഹജീവി സ്നേഹം വിശ്വാസത്തിന്റെ ഭാഗം -ഹുസൈൻ സഖാഫി ചുള്ളിക്കോട്
text_fieldsകേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ ഹുസൈൻ സഖാഫി ചുള്ളിക്കോടിന് ഐ.സി.എഫ് റിയാദ് റീജനൽ കമ്മിറ്റിയുടെ
ഉപഹാരം സമ്മാനിക്കുന്നു
റിയാദ്: മനുഷ്യനടക്കമുള്ള എല്ലാ സഹജീവികളോടും സ്നേഹവും കരുതലും വേണമെന്നും അതുവഴി മാത്രമേ വിശ്വാസം പൂർണമാവുകയുള്ളൂവെന്നും കേരള ഹജ്ജ് കമ്മിറ്റി ചെയർമാനും ജാമിഅ മർകസ് വൈസ് ചാൻസലറുമായ ഹുസൈൻ സഖാഫി ചുള്ളിക്കോട്. ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) റിയാദ് റീജനൽ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താറിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇഫ്താർ റ്റുഗെതർ’ എന്ന പേരിൽ ബത്ഹ ഡി-പാലസ് ഹോട്ടലിൽ നടന്ന പരിപാടിയിൽ ഹുസൈൻ സഖാഫിക്ക് സ്നേഹോപഹാരം കൈമാറി.ഐ.സി.എഫ് റിയാദ് റീജനൽ പ്രസിഡന്റ് മുഹമ്മദ് കുട്ടി സഖാഫി അധ്യക്ഷത വഹിച്ചു. ഡോ. തമ്പി, വി.ജെ. നസ്രുദീൻ, ശുഹൈബ് പനങ്ങര, രഘുനാഥ് പറശ്ശിനിക്കടവ്, സജീർ ഫൈസി എന്നിവർ സംസാരിച്ചു.
ഡോ. അബ്ദുൽ അസീസ് തയാറാക്കിയ മയക്കുമരുന്ന് വിരുദ്ധ പരിശീലന ലഘുലേഖ ഡോ. തമ്പി, ഹുസൈൻ സഖാഫിക്ക് കൈമാറി. ഐ.സി.എഫ് റിയാദ് ജനറൽ സെക്രട്ടറി ഇബ്രാഹിം കരീം സ്വാഗതവും മീഡിയ സെക്രട്ടറി അബ്ദുൽ ഖാദർ പള്ളിപറമ്പ നന്ദിയും പറഞ്ഞു. നജീം കൊച്ചുകലുങ്ക്, ഷംനാദ് കരുനാഗപ്പള്ളി, സുലൈമാൻ ഊരകം, ഷമീർ കുന്നുമ്മൽ, ഫൈസൽ കൊണ്ടോട്ടി, ഡോ. തസ്ലിം ആരിഫ്, ഡോ. ശാക്കിർ അഹമ്മദ്, ഷമീർ ഫ്ലക്സി, ഹനീഫ് ഗ്ലോബൽ, ഷിഹാബ് കൊട്ടുകാട്, ഉമർ പന്നിയൂർ, ലുഖ്മാൻ പഴുർ, അഷ്റഫ് അലി തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.