ഐ.സി.എഫ് മക്ക ഇഫ്താർ സംഗമവും സ്വീകരണവും
text_fieldsഐ.സി.എഫ് മക്ക റീജ്യൻ കമ്മിറ്റി സ്വീകരണ യോഗത്തിൽ കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി സംസാരിക്കുന്നു
മക്ക: ഐ.സി.എഫ് മക്ക റീജ്യൻ കമ്മിറ്റി നേതൃത്വത്തിൽ ഗ്രാൻഡ് ഇഫ്താറും കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോടിനു സ്വീകരണവും നൽകി. സൂഖ് സൂരി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.
ഇതോടനുബന്ധിച്ച് നടന്ന ആത്മീയ മജ്ലിസ് ഷാഫി ബാഖവി മീനടത്തൂർ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് മുസ്ലിയാർ അധ്യക്ഷത വഹിച്ചു. അബ്ദുറഹ്മാൻ മാളാഹിരി പ്രാർഥനക്ക് നേതൃത്വം നൽകി. അബൂബക്കർ മിസ്ബാഹി ആമുഖഭാഷണം നടത്തി. സ്വീകരണ സംഗമത്തിൽ കേരള സ്റ്റേറ്റ് ഹജ്ജ് കമ്മറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് നന്ദി പ്രഭാഷണം നടത്തി.
പരസ്പര സ്നേഹവും സൗഹാർദവും ഊട്ടിയുറപ്പിക്കുന്ന വേദികളാണ് ഇഫ്താർ സംഗമങ്ങളെന്നും ഈ ഐക്യവും പാരസ്പര്യവും എല്ലാ കാലത്തും നിലനിൽക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു. നൗഷാദ് പെരുന്തല്ലൂർ (ഒ.ഐ.സി.സി), ഷാജി ചുനക്കര (ഐ.ഒ.സി), തുഷാർ (നവോദയ) തുടങ്ങിയവർ സംസാരിച്ചു.ഹുസൈൻ സഖാഫിയെ ഐ.സി.എഫ് നേതാക്കൾ ഷാൾ അണിയിച്ചു. ആർ.എസ്.സി മക്ക സോൺ ഉപഹാരം നൽകി. ഐ.സി.എഫ് റീജനൽ പ്രസിഡന്റ് അബ്ദുൽ റഷീദ് അസ്ഹരി അധ്യക്ഷത വഹിച്ചു. അഷ്റഫ് പേങ്ങാട്, അബ്ദുന്നാസർ അൻവരി തുടങ്ങിയവർ സംബന്ധിച്ചു.
സൽമാൻ വെങ്ങളം സ്വാഗതവും ജമാൽ കക്കാട് നന്ദിയും പറഞ്ഞു. ശിഹാബ് കുറുകത്താണി, ഫഹദ് മഹളറ, റഷീദ് വേങ്ങര, സഈദ് സഖാഫി, ബഷീർ സഖാഫി, ഹുസൈൻ ഹാജി, ഇസ്ഹാഖ്, ഫൈസൽ സഖാഫി, നാസർ തചംപൊയിൽ, ഹംസ കണ്ണൂർ, നിസാം കണ്ണൂർ,ബഷീർ സഖാഫി മേപ്പയ്യൂർ, ഹംസ താനൂർ, ഹമീദ് ഹാജി പുക്കോടൻ എന്നിവർ ഇഫ്താറിന് നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.