ഐ.സി.എഫ് മക്ക പൗരസഭ സംഘടിപ്പിച്ചു
text_fieldsമക്ക: ഇന്ത്യൻ സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് ‘ബഹുസ്വരതയാണ് ഉറപ്പ്’ ശീർഷകത്തിൽ ഐ.സി.എഫ് മക്ക ഹറം സെക്ടർ സംഘടിപ്പിച്ച പൗരസഭ രാജ്യസ്വാതന്ത്ര്യത്തിന്റെ ഓർമപുതുക്കലായി. സെൻട്രൽ കമ്മിറ്റി സെക്രട്ടറി റഷീദ് അസ്ഹരി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് അബ്ദുറഹ്മാൻ സഖാഫി അധ്യക്ഷത വഹിച്ചു. സുലൈമാൻ മാളിയേക്കൽ (കെ.എം.സി.സി), ശിഹാബ് കോഴിക്കോട് (നവോദയ), കബീർ ചൊവ്വ (ആർ.എസ്.സി) എന്നിവർ സംസാരിച്ചു. സെക്ടർ പ്രസിഡൻറ് അബ്ദുറഹ്മാൻ സഖാഫി ഭരണഘടനയുടെ ആമുഖം വായിച്ചു.
ദേശീയ ഗാനാലാപനത്തിന് മുഹമ്മദ് മുസ്ലിയാർ, അബ്ദുസ്സലാം വേങ്ങര, നൗഫൽ തലശ്ശേരി, വൈ.പി. റഹീം തുടങ്ങിയവർ നേതൃത്വം നൽകി. ഫൈസൽ സഖാഫി ഉളിയിൽ സ്വാഗതവും മൻസൂർ മണ്ണാർക്കാട് നന്ദിയും പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.