ഐ.സി.എഫ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsഅൽഖോബാർ: ഇൻറർനാഷനൽ കൗൺസിൽ ഹെൽതോറിയം കാമ്പയിനുമായി ബന്ധപ്പെട്ട് ഐ.സി.എഫ് അൽഖോബാർ കോർണിഷ്, അഖ്റബിയ്യ സെക്ടറുകൾ സംയുക്തമായി ‘മെഡികോൺ’ എന്ന പേരിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അൽഖോബാർ റഫ ഓഡിറ്റോറിയത്തിൽ അക്റബിയ സെക്ടർ പ്രസിഡൻറ് കുഞ്ഞുമുഹമ്മദ് ക്യാമ്പ് ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ദമ്മാം മീഡിയ ഫോറം ജനറൽ സെക്രട്ടറി സുബൈർ ഉദിനൂർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
‘പ്രമേഹവും കിഡ്നി രോഗങ്ങളും’ വിഷയത്തിൽ ഡോ. ആകാശ് വിജയ് ക്ലാസെടുത്തു. ഡോ. സഅദ് അമാനി ഇരിക്കൂർ സംഘടനാ പദ്ധതികൾ വിശദീകരിച്ചു. അൽഖോബാർ ഐ.സി.എഫ് സെൻട്രൽ പ്രസിഡൻറ് അബ്ദുൽ ഹമീദ് ഉലൂമി, ജനറൽ സെക്രട്ടറി അഷറഫ് വാണിമേൽ, റഫ മാനേജർ അബ്ദുൽ അസീസ് കത്തറമ്മൽ, സംഘടന സെക്രട്ടറി ബഷീർ പാടിയിൽ, ആർ.എസ്.സി നാഷനൽ മീഡിയ സെക്രട്ടറി അനസ് വിളയൂർ, കോർണിഷ് പ്രസിഡൻറ് ഉമർ സഖാഫി നെല്ലിക്കുത്ത് എന്നിവർ സംബന്ധിച്ചു.കോർണിഷ് സെക്ടർ ജനറൽ സെക്രട്ടറി മുഹമ്മദലി കാരികുളം സ്വാഗതവും അക്റബിയ സെക്രട്ടറി ഫൈസൽ ചെമ്മാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.