ഐ.സി.എഫ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsദമ്മാം: ഐ.സി.എഫ് ദമ്മാം സെൻട്രലും അൽഅബീർ മെഡിക്കൽ സെന്ററും ചേർന്ന് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കാലിക്കറ്റ് മെഡിക്കൽ കോളജ് സഹായി ഡയറക്ടർ അബ്ദുല്ല സഅദി ചെറുവാടി ഉദ്‌ഘാടനം നിർവഹിച്ചു.
താളം തെറ്റിയ ജീവിത ശൈലിയും അമിതമായ മരുന്ന് ഉപയോഗവുമാണ് പ്രവാസികളെ നിത്യരോഗികളാക്കുന്നത് എന്നും ഇന്ത്യയിൽതന്നെ കൂടുതൽ ഡയാലിസിസ് സെന്ററുകൾ ഉള്ളത് കേരളത്തിലാണെന്നും അദ്ദേഹം പറഞ്ഞു. രാവിലെ ഒമ്പതിന് തുടങ്ങിയ ക്യാമ്പ് വൈകീട്ട് അഞ്ചിന് സമാപിച്ചു. ജനറൽ മെഡിസിൻ, ഓർത്തോപീഡിക്, ഡന്റിസ്റ്റ്, ഒഫ്ൽമോളജിസ്റ്റ്, ഇ.എൻ.ടി, പൾമോണോളജി, ഡെർമറ്റോളജി, ഗൈനക്കോളജി, റേഡിയോളജി തുടങ്ങിയ സ്പെഷലൈസ്ഡ് ഡോക്ടർമാരുടെ സേവനവും ബ്ലഡ് ഷുഗർ, ബ്ലഡ് പ്രഷർ, കൊളസ്റ്റ്രോൾ, ഇ.സി.ജി തുടങ്ങിയ ടെസ്റ്റുകളും ഒരുക്കി.
സന്ദർശക വിസയിലെത്തിയ കുടുംബങ്ങളടക്കം നൂറുക്കണക്കിനാളുകൾ ക്യാമ്പിൽ പങ്കെടുത്തു. ഇന്ത്യാക്കാർക്ക് പുറമെ മറ്റു രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്കും സേവനം ലഭിച്ചു. ഐ.സി.എഫ് സന്നദ്ധ സേവകരായ സ്വഫ്‌വ അംഗങ്ങളുടെ സേവനവും ലഭ്യമായിരുന്നു. വെൽഫെയർ പ്രസിഡന്റ് സക്കീർ മാന്നാർ, പ്രൊവിൻസ് സഫ്‌വാ കോഓഡിനേറ്റർ അഹമ്മദ് നിസാമി, സലീം ഓലപ്പീടിക, ഹംസ ഏളാട്, ഹർഷാദ്, അബ്ദുറഹ്മാൻ പുത്തനത്താണി, അഷ്റഫ് ചാപ്പനങ്ങാടി, അസ്ഹർ, അഹമ്മദ് തോട്ടട, അബ്ദുല്ല കാന്തപുരം, സാലിഹ് കരിപ്പൂർ എന്നിവർ നേതൃത്വം നൽകി. അൽഅബീർ മെഡിക്കൽ സെന്റർ പി.ആർ.ഒ മാലിക് മഖ്ബൂലും ക്യാമ്പിൽ പങ്കെടുത്തു. സെൻട്രൽ പ്രസിഡന്റ് ഷംസുദ്ദീൻ സഅദി അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്ബാസ് തെന്നല സ്വാഗതവും വെൽഫെയർ സെക്രട്ടറി മുനീർ തോട്ടട നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.