നാട്ടിൽനിന്ന് ജീവൻരക്ഷാ മരുന്നുകൾ റിയാദിലെത്തിച്ച് ഐ.സി.എഫ്
text_fieldsറിയാദ്: കേരളത്തിൽനിന്നുമുള്ള ജീവൻരക്ഷാ മരുന്നുകൾ റിയാദിലെത്തിച്ച് െഎ.സി.എഫ് റിയാദ് ഘടകം. സാന്ത്വനം വളൻറിയർമാരുടെ ശ്രമഫലമായാണ് മരുന്നുകൾ കൊണ്ടുവന്നത്. ഹൃദ്രോഗിയായ ആലപ്പുഴ സ്വദേശി വെളുംപറമ്പിൽ ഷൗക്കത്ത് അലിക്കാണ് 11 വർഷമായി കഴിക്കുന്ന ജീവൻരക്ഷാ മരുന്നുകൾ ലഭിച്ചത്. നാട്ടിൽനിന്ന് മരുന്നെത്തിക്കാൻ നിയമപരമായ തടസ്സങ്ങൾ ഉണ്ടെന്ന ആശങ്കകൾക്ക് ഇതോടെ വിരാമമായി. നോർക്ക റൂട്സ്, ഡി.എച്ച്.എൽ കൊറിയർ സർവിസ്, എസ്.വൈ.എസ് കേരള സാന്ത്വനം എന്നിവയുടെ സഹകരണത്തോടെയാണ് മരുന്നെത്തിച്ചത്.
11 വർഷം മുമ്പ് ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ ഷൗക്കത്ത് അലിക്ക് മരുന്നെത്തിക്കാൻ അവരുടെ കുടുംബം സഹായം തേടുന്നതായി സമൂഹ മാധ്യമങ്ങളിലൂടെ അറിഞ്ഞ ഐ.സി.എഫ് വെൽഫെയർ സെക്രട്ടറി ഷുക്കൂർ മടക്കര ഷൗക്കത്തിനെ ബന്ധപ്പെടുകയായിരുന്നു. വിവരങ്ങൾ മനസ്സിലാക്കി പ്രവർത്തകർ മാതൃസംഘടനയായ സുന്നി യുവജന സംഘത്തിെൻറ ആലപ്പുഴ ജില്ല സാന്ത്വനം വളൻറിയർ വിങ്ങുമായി ബന്ധപ്പെട്ട് മരുന്നെത്തിക്കാനുള്ള സാധ്യതകൾ ആരാഞ്ഞു. ഇവരാണ് നോർക്ക പുതുതായി ഏർപ്പെടുത്തിയ സംവിധനം ഉപയോഗപ്പെടുത്തി മരുന്നെത്തിക്കാൻ സഹായിച്ചത്.
ആലപ്പുഴയിലെ ഷൗക്കത്തിെൻറ വീട്ടിൽനിന്നും മരുന്ന് കൈപ്പറ്റിയ സാന്ത്വനം പ്രവർത്തകർ, നോർക്കയുടെ നിർദേശപ്രകാരം കൊച്ചിയിലെ പ്രത്യേക ഡി.എച്ച്.എൽ കൗണ്ടറിൽ എത്തിക്കുയായിരുന്നു. കൊറിയർ ചാർജായ 2,880 രൂപയും എസ്.വൈ.എസ് സാന്ത്വനം പ്രവർത്തകർ നൽകി. ഒരാഴ്ചകൊണ്ടാണ് റിയാദിൽ മരുന്നെത്തിയത്. നിയമ തടസ്സമൊന്നും നേരിടാതെയാണ് മരുന്നുകൾ ലഭിച്ചതെന്ന് ഐ.സി.എഫ് സർവിസ് സമിതി അംഗം ഇബ്രാഹിം കരീം പറഞ്ഞു. റിയാദിലും പരിസര പ്രദേശങ്ങളിലുമുള്ളവർക്ക് മരുന്നുകൾ എത്തിക്കേണ്ടതുണ്ടെങ്കിൽ 0504756357 നമ്പറിൽ ബന്ധപ്പെടാമെന്ന് സർവിസ് സെക്രട്ടറി സൈനുദ്ദീൻ കുനിയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.