ഐ.സി.എഫ് മെഡിക്കോൺ സെമിനാർ നടത്തി
text_fieldsഹാഇൽ: ‘ബെറ്റർ വേൾഡ് ബെറ്റർ ടൂമാറോ’ എന്ന ശീർഷകത്തിൽ പ്രവാസി മലയാളികൾക്കായി നടത്തുന്ന ‘ഹെൽത്തോറിയം’ കാമ്പയിന്റെ ഭാഗമായി ഐ.സി.എഫ് ഹാഇൽ സെൻട്രൽ കമ്മിറ്റി ആരോഗ്യ ബോധവൽക്കരണ സെമിനാർ നടത്തി.
ഹാഇൽ അൽ ഹബീബ് ക്ലിനിക്കിൽ നടന്ന സെമിനാറിൽ സെൻട്രൽ പ്രസിഡൻറ് ബഷീർ സഅദി കിന്നിങ്ങാർ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ എംബസി കമ്യൂണിറ്റി വെൽഫെയർ കമ്മിറ്റി ഹാഇൽ ഘടകം കോഓഡിനേറ്ററും സാമൂഹിക പ്രവർത്തകനുമായ ചാൻസ അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. പ്രമേഹ രോഗലക്ഷണങ്ങളെ കുറിച്ചും ചികിത്സകളെ കുറിച്ചും ഡോ. അബ്ദുൽ റസാഖ് ഉമ്മത്തൂരും ‘വൃക്ക രോഗങ്ങളും പരിഹാരങ്ങളും’ എന്ന വിഷയത്തിൽ ഡോ. അരവിന്ദ ജെ. ശിവനും സംവദിച്ചു. തുടർന്ന് നടന്ന സൗജന്യ മെഡിക്കൽ ചെക്കപ്പിൽ നിരവധി പേർ പങ്കാളികളായി. അഫ്സൽ കായംകുളം ആമുഖ പ്രഭാഷണം നടത്തി.
അബ്ദുറസാഖ് മദനി, ബാപ്പു എസ്റ്റേറ്റ് മൂക്ക്, നൗഫൽ പറക്കുന്ന് തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ബഷീർ നെല്ലളം സ്വാഗതവും മുസ്തഫ അത്തോളി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.