ഐ.സി.എഫ് ആരോഗ്യ പഠനക്ലാസ് സംഘടിപ്പിച്ചു
text_fieldsഅബഹ: ഐ.സി.എഫ് ഇൻറർനാഷനൽ തലത്തിൽ സംഘടിപ്പിക്കുന്ന ആരോഗ്യ ബോധവത്കരണത്തിനായുള്ള ഹെൽത്തോറിയം മെഡി കോണിൽ 'പ്രഷർ, ഷുഗർ കിഡ്നി രോഗവും പരിഹാരവും' എന്ന വിഷയത്തിൽ അബഹ സെക്ടർ കമ്മറ്റി ആരോഗ്യ പഠനക്ലാസ് സംഘടിപ്പിച്ചു. ഡോ. ബിനുകുമാർ മുഖ്യപ്രഭാഷണം നടത്തി. ത്വിബ്ബുന്നബവി എന്ന പേരിൽ അറിയപ്പെടുന്ന പ്രവാചക ചികിത്സാ രീതിയാണ് ഇന്ന് കാണുന്ന പല രോഗങ്ങൾക്കും പ്രതിരോധമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രോഗം വരുന്നതിനു മുന്നേ അതിനുള്ള പ്രതിരോധമാണ് ആവശ്യമെന്നും രോഗപ്രതിരോധത്തിന് ഏറ്റവും അനിവാര്യത ഭക്ഷണ -വ്യായാമ കാര്യങ്ങളിലുള്ള ക്രമീകരണവും ശ്രദ്ധയും ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമസ്ത കേന്ദ്ര മുശാവറ അംഗവും കോടമ്പുഴ ദാറുൽ മആരിഫ് അറബിക് കോളേജ് പ്രൻസിപ്പലുമായ മൊയ്തു ബാഖവി മാടവന പരിപാടി ഉദ്ഘാടനം ചെയ്തു. സെൻറർ പ്രസിഡൻറ് സൈനുദ്ദീൻ അമാനി അധ്യക്ഷത വഹിച്ചു. അബ്ദുൽ കരീം ഇർഫാനി കോടമ്പുഴ, അബ്ദുസ്സലാം കുറ്റ്യാടി, അബ്ദുള്ള ദാരിമി വളപുരം, മൊയ്തീൻ മാവൂർ, അലവി മമ്പാട് തുടങ്ങിയവർ സംസാരിച്ചു. സാജിദ് സഖാഫി ഇരിങ്ങാട്ടിരി സ്വാഗതവും കബീർ പാലപ്പറ്റ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.