Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഐ.​സി.​എ​ഫ് ഫ​ല​സ്തീ​ൻ...

ഐ.​സി.​എ​ഫ് ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ സ​ദ​സ്സ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ICF Jeddah Central Committee
cancel
camera_alt

ഇ​സ്രാ​യേ​ൽ സ​യ​ണി​സ്റ്റ് ഭീ​ക​ര​ത​യി​ൽ ദു​രി​തം പേ​റു​ന്ന ഫ​ല​സ്തീ​ൻ ജ​ന​ത​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ഐ.​സി.​എ​ഫ് ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ​നി​ന്ന്

ജി​ദ്ദ: ഇ​സ്രാ​യേ​ൽ സ​യ​ണി​സ്റ്റ് ഭീ​ക​ര​ത​യി​ൽ ദു​രി​തം പേ​റു​ന്ന ഫ​ല​സ്തീ​ൻ ജ​ന​ത​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ഐ.​സി.​എ​ഫ് ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്രാ​ർ​ഥ​നാ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ഐ.​സി.​എ​ഫ് നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ഹ​ബീ​ബ് അ​ൽ ബു​ഖാ​രി സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ഹ്‌​സി​ൻ സ​ഖാ​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​റ​ന്ന മ​ണ്ണി​ൽ ജീ​വ​നു​വേ​ണ്ടി പോ​രാ​ടു​ന്ന ഫ​ല​സ്തീ​ൻ ജ​ന​ത​ക്ക് വേ​ണ്ടി ഹ​സ്സ​ൻ സ​ഖാ​ഫി പ്രാ​ർ​ഥ​ന ന​ട​ത്തി. ഒ.​എം ത​രു​വ​ണ, സൈ​നു​ൽ ആ​ബി​ദീ​ൻ ത​ങ്ങ​ൾ, യ​ഹ്‌​യ ഖ​ലീ​ൽ നൂ​റാ​നി, കൊ​യി​ലാ​ട് ത​ങ്ങ​ൾ കൊ​ടു​വ​ള്ളി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

മ​ൻ​സൂ​ർ മാ​സ്റ്റ​ർ മ​ണ്ണാ​ർ​ക്കാ​ട് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. ഇ​സ്രാ​യേ​ൽ സ​യ​ണി​സ്റ്റ് ഭീ​ക​ര​ത ന​ട​ത്തു​ന്ന നീ​ച​വും ക്രൂ​ര​വു​മാ​യ ആ​ക്ര​മ​ണം ഉ​ട​ൻ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ഫ​ല​സ്തീ​ൻ ജ​ന​ത​യു​ടെ സം​ര​ക്ഷ​ണ​ത്തി​ന് ഇ​ന്ത്യ​യ​ട​ക്ക​മു​ള്ള ലോ​ക​രാ​ഷ്ട്ര​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും സം​ഗ​മം ആ​വ​ശ്യ​പ്പെ​ട്ടു. അ​ബ്ദു​ൽ റ​ഹീം വ​ണ്ടൂ​ർ, അ​ബ്ദു​ൽ ക​ലാം അ​ഹ്‌​സ​നി, മു​ഹ​മ്മ​ദ് അ​ൻ​വ​രി കൊ​മ്പം, അ​ബൂ മി​സ്ബാ​ഹ് ഐ​ക്ക​ര​പ്പ​ടി, അ​ബ്ദു​ൽ ഗ​ഫൂ​ർ പു​ളി​ക്ക​ൽ, അ​ഹ്മ​ദ് ക​ബീ​ർ ചേ​ളാ​രി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. സ​ക്കീ​ർ കൊ​ണ്ടോ​ട്ടി സ്വാ​ഗ​ത​വും യാ​സ​ർ അ​റ​ഫാ​ത്ത് എ.​ആ​ർ ന​ഗ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israel Palestine ConflictSaudi ArabiaICF Palestine Solidarity
News Summary - ICF Palestine Solidarity Forum Organized
Next Story