Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഐ.​സി.​എ​ഫ്​...

ഐ.​സി.​എ​ഫ്​ ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ സം​ഗ​മം സംഘടിപ്പിച്ചു

text_fields
bookmark_border
ICF Central Province Welfare  And Services Secretary Zainuddin Kuniil Conducting a unity lecture
cancel
camera_alt

ഐ.​സി.​എ​ഫ്​ സെ​ൻ​ട്ര​ൽ പ്രൊ​വി​ൻ​സ് വെ​ൽ​ഫെ​യ​ർ

ആ​ൻ​ഡ്​ സ​ർ​വി​സ് സെ​ക്ര​ട്ട​റി സൈ​നു​ദ്ദീ​ൻ കു​നി​യി​ൽ

ഐ​ക്യ​ദാ​ർ​ഢ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

റി​യാ​ദ്: തു​റ​ന്ന ജ​യി​ലി​ലെ​ന്ന പോ​ലെ ജ​നി​ച്ച നാ​ട്ടി​ൽ ക​ഴി​യേ​ണ്ടി വ​ന്ന ഒ​രു ജ​ന​ത​യു​ടെ സ്വാ​ഭാ​വി​ക പ്ര​തി​രോ​ധ​മാ​ണ് ഫ​ല​സ്തീ​നി​ൽ കാ​ണു​ന്ന​തെ​ന്ന് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ ഫൗ​ണ്ടേ​ഷ​ൻ (ഐ.​സി.​എ​ഫ്) റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ സം​ഗ​മം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഫ​ല​സ്തീ​നി​ൽ ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ അ​ധി​നി​വേ​ശ​ത്തി​െൻറ ച​രി​ത്ര​മ​റി​യാ​ത്ത​വ​ർ നി​ർ​മി​ക്കു​ന്ന പു​തു​ക​ഥ​ക​ൾ ത​ള്ളി​ക്ക​ള​യ​ണ​മെ​ന്നും സം​ഗ​മം പൊ​തു​സ​മൂ​ഹ​ത്തോ​ട് ആ​ഹ്വാ​നം ചെ​യ്തു.

ഫ​ല​സ്തീ​ൻ ജ​ന​ത കാ​ണി​ച്ച മാ​ന​വ​സ്നേ​ഹ​ത്തി​െൻറ​യും ഇ​സ്രാ​യേ​ൽ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന അ​ധി​നി​വേ​ശ​ത്തി​െൻറ​യും ലോ​ക​രാ​ജ്യ​ങ്ങ​ൾ കാ​ണി​ക്കു​ന്ന യു​ദ്ധ​ക്കൊ​തി​യു​ടെ​യും ച​രി​ത്ര​ങ്ങ​ൾ വി​വ​രി​ച്ച് ഐ.​സി.​എ​ഫ്​ സെ​ൻ​ട്ര​ൽ പ്രൊ​വി​ൻ​സ് വെ​ൽ​ഫെ​യ​ർ ആ​ൻ​ഡ്​ സ​ർ​വി​സ് സെ​ക്ര​ട്ട​റി സൈ​നു​ദ്ദീ​ൻ കു​നി​യി​ൽ ഐ​ക്യ​ദാ​ർ​ഢ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഐ.​സി.​എ​ഫ്​ സെ​ൻ​ട്ര​ൽ പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് കു​ട്ടി സ​ഖാ​ഫി ഒ​ള​മ​തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഐ.​സി.​എ​ഫ്​ സൗ​ദി വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം പ്ര​സി​ഡ​ൻ​റ്​ ഉ​മ​ർ പ​ന്നി​യൂ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്‌​തു. സെ​ൻ​ട്ര​ൽ ദ​അ​വ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ബ​ഷീ​ർ മി​സ്ബാ​ഹി ഐ​ക്യ​ദാ​ർ​ഢ്യ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. കെ.​എം.​സി.​സി റി​യാ​ദ് സെ​ൻ​ട്ര​ൽ സെ​ക്ര​ട്ട​റി എ.​യു. സി​ദ്ദീ​ഖ്, ആ​ർ.​എ​സ്.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി അം​ഗം നൗ​ഷാ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. സെ​ൻ​ട്ര​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്​​ദു​ൽ മ​ജീ​ദ് താ​നാ​ളൂ​ർ സ്വാ​ഗ​ത​വും സം​ഘ​ട​നാ​കാ​ര്യ സെ​ക്ര​ട്ട​റി അ​സീ​സ് പാ​ലൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israel Palestine ConflictICFSaudi ArabiaPalestine Unity meeting
News Summary - ICF Palestine Unity meeting
Next Story