െഎ.സിഎഫ് റിയാദ് മീഡിയ ക്രാഷ് കോഴ്സും ഇ-മാഗസിൻ പ്രകാശനവും
text_fieldsറിയാദ്:കഴിഞ്ഞ രണ്ട്ു മാസമായി ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) റിയാദ് ഘടകം സംഘടിപ്പിച്ച മീഡിയ ക്രാഷ് കോഴ്സ് സമാപിച്ചു. കോഴ്സ് പൂർത്തിയാക്കിയവർക്ക് ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. എക്സ്പ്ലോർ അറേബ്യയുടെ ഭാഗമായ ഇ-മാഗസിൻ 'റിയാദ് മെട്രോ സിറ്റി'യുടെ പ്രകാശനവും നടന്നു.
ഐ.സി.എഫ് ഗൾഫ് കൗൺസിൽ അഡ്മിൻ ആൻഡ് പി.ആർ സെക്രട്ടറി ശരീഫ് കാരശ്ശേരി ഉദ്ഘാടനം ചെയ്തു. സാമൂഹിക സേവനത്തിനുള്ള പ്രധാനപ്പെട്ട മാർഗമാണ് മാധ്യമ പ്രവർത്തനമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആർക്കും മാധ്യമ പ്രവർത്തനത്തിെൻറ ഭാഗമാകാൻ കഴിയുന്ന ഇന്നത്തെ സാഹചര്യത്തിൽ സത്യസന്ധമല്ലാത്ത വാർത്തകൾ നൽകി സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുന്നതിൽ ജാഗ്രത പാലിക്കണമെന്നും കൃത്യതയോടും സത്യസന്ധതയോടും കൂടി മാധ്യമരംഗത്ത് വർത്തിക്കണമെന്നും അദ്ദേഹം പഠിതാക്കളെ ഉണർത്തി.
ഗൾഫിലെ പ്രധാനനഗരങ്ങളുടെ പൗരാണികവും നാഗരികവുമായ ചരിത്രങ്ങളും അടയാളങ്ങളും രേഖപ്പെടുത്തുന്ന പദ്ധതിയാണ് എക്സ്പ്ലോർ അറേബ്യ ഇ-മാഗസിൻ.
അതിെൻറ ഭാഗമായി റിയാദ് ഐ.സി.എഫ് പുറത്തിറക്കുന്ന 'മെട്രോസിറ്റി റിയാദ്' എന്ന മാഗസിനാണ് പ്രകാശനം ചെയ്യപ്പെട്ടത്. റിയാദിെൻറ പൗരാണികതയെയും നാഗരികതയെയും കൂട്ടിയിണക്കുന്ന വിവിധ മേഖലകൾ താളുകളിൽ ഇടം പിടിച്ചിട്ടുണ്ട്. റിയാദ് മീഡിയ ഫോറം പ്രസിഡൻറ് സുലൈമാൻ ഊരകം മാഗസിൻ പ്രകാശനം ചെയ്തു.
കോഴ്സ് മെൻററും പ്രവാസി രിസാല എക്സിക്യൂട്ടിവ് എഡിറ്ററുമായ അലി അക്ബർ സർട്ടിഫിക്കേഷൻ പ്രഭാഷണം നടത്തി. അഷ്റഫ് ഓച്ചിറ മാഗസിൻ പരിചയപ്പെടുത്തി.
മുനീർ കൊടുങ്ങല്ലൂർ, ലുഖ്മാൻ പാഴൂർ, മുഹമ്മദ് കുട്ടി സഖാഫി ഒളമതിൽ, ഹുസ്സൈനലി കടലുണ്ടി, ഉമർ പന്നിയൂർ, മുജീബ് കാലടി, അബ്ദുൽ മജീദ് താനാളൂർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.