ഐ.സി.എഫ് റൗള സെക്ടർ മെഡിക്കൽ സെമിനാർ സംഘടിപ്പിച്ചു
text_fieldsജിദ്ദ: കേരള മുസ് ലിം ജമാഅത്തിന്റെ പ്രവാസി ഘടകമായ ഐ.സി.എഫ് 'നല്ല ലോകം, നല്ല നാളെ' എന്ന ആശയത്തിലൂന്നി 2023 ഡിസംബർ മുതൽ 2024 ഡിസംബർ വരെ ആചരിക്കുന്ന മാനവ വികസന വർഷത്തോടനുബന്ധിച്ച് പ്രവാസി മലയാളികൾക്കായി നടത്തുന്ന ഹെൽതോറിയാം കാമ്പയിന്റെ ഭാഗമായി ഐ.സി.എഫ് ജിദ്ദ റൗള സെക്ടർ 'മെഡികോൺ' സെമിനാർ സംഘടിപ്പിച്ചു. റൗള സെക്ടർ ഓഫീസിൽ നടന്ന സെമിനാർ ഐ.സി.എഫ് ജിദ്ദ സെൻട്രൽ ദഅവ പ്രസിഡൻ്റ് മുഹിയിദ്ദീൻ കുട്ടി സഖാഫി ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് അബ്ദുൽ ഖാദിർ സഖാഫി എടക്കുളം അധ്യക്ഷത വഹിച്ചു. 'പ്രമേഹം, പ്രഷർ, കിഡ്നി രോഗങ്ങൾ; കാരണങ്ങളും പരിഹാരങ്ങളും' എന്ന വിഷയത്തിൽ അൽ അബീർ പോളിക്ലിനിക്കിലെ ഡോ. അഷ്റഫ് ക്ലാസെടുത്തു. സദസ്സിന് സംശയ നിവാരണത്തിനും അവസരമുണ്ടായിരുന്നു. ഐ.സി.എഫ് ജിദ്ദ സെൻട്രൽ വെൽഫെയർ സെക്രട്ടറി അബൂ മിസ്ബാഹ് ഐക്കരപ്പടി ആശംസ നേർന്നു സംസാരിച്ചു. സെക്ടർ സെക്രട്ടറി മുഹമ്മദ് റഫീഖ് പറമ്പിൽപീടിക സ്വാഗതവും അബൂബക്കർ അരിമ്പ്ര നന്ദിയും പറഞ്ഞു. ഹെൽതോറിയം കാമ്പയിനിന്റെ ഭാഗമായി ഐ.സി.എഫ് ഇന്റർനാഷനൽ കൗൺസിൽ പുറത്തിറക്കിയ ആരോഗ്യ ബോധവത്കരണ ലഘുലേഖ വിതരണം, മെഡിക്കൽ സർവേ, ഹെൽത്ത് പ്രൊഫ് മീറ്റ് എന്നിവയും നടന്നുവരുന്നതായി ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.