ഐ.സി.എഫ് യാംബു ഗ്രാൻഡ് ഇഫ്താർ സംഗമം
text_fieldsഐ.സി.എഫ് യാംബു റീജനൽ കമ്മിറ്റി സംഘടിപ്പിച്ച ഗ്രാൻഡ് ഇഫ്താർ സംഗമം
യാംബു: ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ് ), രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) യാംബു റീജനൽ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ ഗ്രാൻഡ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. യാംബു ടൗണിലെ ബിൻ ദഹിസ് അപാർട്മെന്റ് അങ്കണത്തിൽ നടന്ന സംഗമത്തിൽ വിവിധ രാഷ്ട്രീയ, സാംസ്കാരിക സംഘടനാ പ്രതിനിധികൾ ഉൾപ്പെടെ ആയിരത്തോളം പേർ പങ്കെടുത്തു.
ആഷിഖ് സഖാഫി റമദാൻ സന്ദേശ പ്രഭാഷണം നടത്തി. ഇസ്രായേൽ ആക്രമത്തിൽ എല്ലാം നഷ്ടപ്പെട്ട് ജീവിതം ദുസ്സഹമായ ഫലസ്തീൻ ജനതക്ക് വേണ്ടി ചടങ്ങിൽ പ്രത്യേക പ്രാർഥന നടത്തി. ഐ.സി.എഫ് യാംബു റീജനൽ കമ്മിറ്റി പ്രസിഡന്റ് കെ.കെ. മുഹമ്മദ് സഖാഫി ജീലാനി നഗർ, ജനറൽ സെക്രട്ടറി അബ്ദുൽ റഹ്മാൻ മയ്യിൽ, അലി വയനാട്, സിറാജ് പരപ്പങ്ങാടി, സഫീർ തലശ്ശേരി, അബ്ദുൽ ഹകീം പൊന്മള, ഫിറോസ് ചെട്ടിപ്പടി, അബ്ദുൽ ഗഫൂർ ചെറുവണ്ണൂർ, അഷ്റഫ് പാലക്കാട്, ശറഫുദ്ദീൻ മുക്കം, ശരീഫ് കൊടുവള്ളി, ശാഹുൽ ഹമീദ് കണ്ണൂർ, മുഹമ്മദലി അർകോമ, യുസുഫ് മുക്കം, മുഹമ്മദ് മാസ്റ്റർ, ഷുഹൈബ് വലിയോറ, ഹസൻ കാസർകോട്, റാഫി മണ്ണാർക്കാട്, ജാഫർ അരീക്കോട് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.