ഇടുക്കി സ്വദേശി ദമാമില്‍ കൊവിഡ് ബാധിച്ചു മരിച്ചു
text_fieldsദമ്മാം: മലയാളി ദമ്മാമിൽ കോവിഡ് ബാധിച്ച് മരിച്ചു. ഇടുക്കി രാമക്കൽമേട്, കല്ലാർ പട്ടം കോളനി സ്വദേശി പനവിളയിൽ കോമളൻ കുട്ടപ്പൻ (58) ആണ് മരിച്ചത്. 35 വർഷമായി പ്രവാസിയായ ഇദ്ദേഹം ഒരു സ്വകാര്യ കമ്പനിയിൽ മെയിൻറനൻസ് കോൺട്രാക്റ്റ് ജോലി ചെയ്തുവരികയായിരുന്നു.
ഇടുക്കി രാമക്കൽമേട് ലിമോൺ റിസോർട്സ് ഉടമകൂടിയായ ഇദ്ദേഹം ദമ്മാമിലെ സാമൂഹിക രംഗത്തെ സജീവ സാന്നിധ്യമായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്ന് ദമ്മാം സെന്‍ട്രല്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കോവിഡ് പരിശോധനയില്‍ പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. വെള്ളിയാഴ്ച രാത്രിയോടെ ആരോഗ്യ സ്ഥിതി വഷളാവുകയും ശനിയാഴ്ച പുലര്‍ച്ചയോടെ മരണം സംഭവിക്കുകയുമായിരുന്നു.
ഭാര്യ: ബിന്ദു, മക്കള്‍: സരിഗ, സരിൻ. മരുമകൻ: രാഹുൽ. ദമ്മാം മെഡിക്കല്‍ കോംപ്ലക്സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സംസ്ക്കരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സാമൂഹിക പ്രവര്‍ത്തകന്‍ നാസ് വക്കത്തിെൻറ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.