ജുബൈൽ മലയാളി സമാജം ഇഫ്താർ വിരുന്നും നേതൃസംഗമവും
text_fields40 വർഷമായി പ്രവാസി സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായ നൂഹ് പാപ്പിനിശ്ശേരിയെ ജുബൈൽ മലയാളി സമാജം ആദരിച്ചപ്പോൾ
ജുബൈൽ: ജുബൈൽ മലയാളി സമാജം ഇഫ്താർ സ്നേഹ സംഗമം സംഘടിപ്പിച്ചു. സാമൂഹിക- രാഷ്ട്രീയ- മത രംഗത്തെ പ്രമുഖർ പങ്കെടുത്തു. 40 വർഷമായി പ്രവാസ ലോകത്ത് സേവന പ്രവർത്തനങ്ങൾ നടത്തുന്ന നൂഹ് പാപ്പിനിശ്ശേരിയെ ചടങ്ങിൽ ആദരിച്ചു. സമാജം പ്രസിഡൻറ് തോമസ് മാത്യു മമ്മൂടൻ അധ്യക്ഷത വഹിച്ചു. ഉമർ സഖാഫി റമദാൻ സന്ദേശം കൈമാറി. സംഘടന നടത്തുന്ന വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് ബൈജു അഞ്ചൽ വിശദീകരിച്ചു.
ഡോ. ജൗഷീദ്, ഷാനവാസ്, നസീർ തുണ്ടിൽ, ഷംസുദ്ദീൻ പള്ളിയാളി, ഉസ്മാൻ ഒട്ടുമ്മൽ, നൂഹ് പാപ്പിനിശ്ശേരി, ഡോ. നവ്യ വിനോദ് എന്നിവർ സംസാരിച്ചു. റോയ് നീലംകാവിൽ, നിസാർ ഇബ്രാഹീം, ജയൻ തച്ചമ്പാറ, സലിം ആലപ്പുഴ, രാജേഷ് ആലപ്പുഴ, സഫയർ മുഹമ്മദ്, ശിഹാബ് മങ്ങാടൻ, ഷരീഫ്, പി.കെ. നൗഷാദ്, ഹനീഫ, നിയാസ് നാരകത്ത്, പ്രജീഷ്, ഉണ്ണികൃഷ്ണൻ, ഷാഹിദ ടീച്ചർ, അൻഷാദ് ആദം, നൗഷാദ്, റിയാസ്, ഷബീർ, ഹമീദ് പയ്യോളി തുടങ്ങിയവർ പങ്കെടുത്തു. ഹമീദ് പയ്യോളി ജുബൈൽ മലയാളി സമാജത്തിന് ഒരു വീൽ ചെയർ സംഭാവന നൽകി. സമാജം ഭാരവാഹികളായ നജീബ് വക്കം, എൻ.പി. റിയാസ്, ആശ ബൈജു, അനിൽ മാലൂർ, സഈദ് മേത്തർ, ബിബി രാജേഷ്, ഷഫീക് താനൂർ, നജ്മുന്നിസ റിയാസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. മുബാറക് പരിപാടി നിയന്ത്രിച്ചു. ബൈജു അഞ്ചൽ സ്വാഗതവും അഡ്വ. ജോസഫ് മാത്യു മമ്മൂടാൻ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.