അസ്തമയം കണ്ടും കടൽക്കാറ്റേറ്റും കോർണിഷിലെ ഇഫ്താർ
text_fieldsജിദ്ദ: ജിദ്ദ കോർണിഷിൽ നോമ്പ് തുറ സജീവം. കടൽ കാറ്റേറ്റും സൂര്യാസ്തമയം കണ്ടും നോമ്പ് തുറക്കാൻ കുടുംബങ്ങളുടെയും യുവാക്കളുടെയും വലിയ സംഘങ്ങളാണ് ഇഫ്താർ വിഭവങ്ങളുമായി ദിവസവും കോർണിഷിലെത്തുന്നത്. റമദാനായാൽ കിലോമീറ്ററുകളോളം നീണ്ടു കിടക്കുന്ന കോർണിഷ് തീരത്ത് പല ഭാഗങ്ങളിലായി വിവിധ രാജ്യക്കാരായ ആളുകൾ കൂടിയിരുന്നു നോമ്പ് തുറക്കുന്നത് പതിവ് കാഴ്ചയാണ്.
വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് തിരക്ക് ഏറുക. കോർണിഷ് തീരത്തെ ഹോട്ടലുകളിൽ നിന്ന് ഭക്ഷണം വാങ്ങി കടൽ കരയിൽവെച്ച് തുറക്കാൻ ഇഷ്ടപ്പെടുന്നവരും ധാരാളമാണ്. കുട്ടികളുമായി എത്തുന്ന ചിലർ നോമ്പ് തുറന്ന് പുലർച്ചെ അത്താഴവും കഴിച്ചാണ് കോർണിഷിൽ നിന്ന് മടങ്ങുന്നത്. ചില മലയാളി കൂട്ടായ്മകൾ ഇഫ്താർ സംഗമങ്ങൾക്ക് കോർണിഷ് തീരമാണ് തെരഞ്ഞെടുക്കുന്നത്.
അടുത്തിടെ ഉദ്ഘാടനം ചെയ്ത പുതിയ കോർണിഷ് തീരത്താണ് കുടുതൽ പേർ ഇഫ്താറിന് സംഗമിക്കുന്നത്. സംഘമായി കടൽ കരയിൽ വെച്ച് തന്നെ നമസ്കാരവും. സ്ക്കൂളുകൾ അടച്ചതോടെ സൗദിയുടെ മറ്റ് പ്രദേശങ്ങളിൽ നിന്നുള്ളവരും നോമ്പ് തുറക്കാൻ കോർണിഷിലെത്തുന്നവരിലുണ്ട്. ശുചീകരണ ജോലിക്കായി മുനിസിപ്പാലിറ്റി കൂടുതലാളുകളെ നിയോഗിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.