ഐക്യസന്ദേശമോതി ഇഫ്താറുകൾ
text_fieldsറിയാദ് ഐ.എം.സി.സി ഇഫ്താർ സംഗമം
റിയാദ്: ഐ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി ഇബ്രാഹിം സുലൈമാൻ സേട്ട് അനുസ്മരണവും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. റിയാദ് പ്രവിശ്യയിലെ വിവിധ രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക സംഘടന പ്രതിനിധികൾ പെങ്കടുത്തു. ഐ.എം.സി.സി സൗദി നാഷനൽ അഡ്ഹോക് കമ്മിറ്റി സെക്രട്ടറി ബഷീർ ചേളാരി സേട്ടു അനുസ്മരണ പ്രഭാഷണം നടത്തി. നവാസ് ഓച്ചിറ (ഐ.എസ്.എഫ്), റസാഖ് ഫൈസി മടിക്കേരി (എസ്.ഐ.സി), പാർട്ടിയിൽ പുതുതായി അംഗത്വമെടുത്ത അൻവർ വെള്ളക്കടുവ, ജസീം തിരുവനന്തപുരം, മുജീബ് പറക്കുളം എന്നിവർ സംസാരിച്ചു. ഐ.എം.സി.സി സൗദി നാഷനൽ അഡ്ഹോക് കമ്മിറ്റി പ്രസിഡന്‍റ് സൈദ് കള്ളിയത്ത് അധ്യക്ഷത വഹിച്ചു. ഇസ്ഹാഖ് തയ്യിൽ സ്വാഗതവും റസാഖ് കാസർകോട് നന്ദിയും പറഞ്ഞു. ഫൈസൽ കള്ളിയത്ത്, സുബൈർ കാസർകോട്, ഇസ്മാഈൽ തയ്യിൽ എന്നിവർ ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി.
കേളി മലസ് ഏരിയ മജ്മഅ് യൂനിറ്റ്, ഉമ്മുൽ ഹമാം ഏരിയ
റിയാദ്: കേളി കലാസാംസ്‌കാരിക വേദി മലസ് ഏരിയ മജ്മഅ് യൂനിറ്റും ഉമ്മുൽ ഹമാം ഏരിയ കമ്മിറ്റിയും ഇഫ്താർ സംഘടിപ്പിച്ചു. മജ്മഇലെ ഹർമ ഇസ്തിറാഹയിൽ നടന്ന ഇഫ്താർ സംഗമത്തിൽ യൂനിറ്റിലെ അംഗങ്ങൾക്കു പുറമെ മജ്മഇലെയും ഹുത്ത സുദൈർ, തുമൈർ എന്നിവിടങ്ങളിലെയും നിരവധി പേർ ഇഫ്താറിന് എത്തിയിരുന്നു. മജ്മഇലും സമീപത്തുമുള്ള കൃഷിയിടങ്ങളിൽ ജോലിചെയ്യുന്ന 30ഓളം തൊഴിലാളികൾക്ക് ഇഫ്‌താർ കിറ്റുകൾ അവരുടെ വാസസ്ഥലങ്ങളിൽ എത്തിച്ചുനൽകി. അൽകബീർ ഫ്രോസൺ ഫുഡ്സ് കമ്പനിയുടെ ലൈവ് സ്നാക്സ് കുക്കിങ് കമ്പനി പ്രതിനിധികൾ ജനകീയ ഇഫ്താറിനോടനുബന്ധിച്ച് നടത്തിയിരുന്നു. സുനിൽ കുമാർ ചെയർമാനും അനീസ് കൺവീനറുമായ സംഘടക സമിതിയാണ് ഇഫ്‌താറിന് വേണ്ട മുന്നൊരുക്കങ്ങൾ നടത്തിയത്. കേളി മലസ് ഏരിയ സെക്രട്ടറി സുനിൽകുമാർ, ട്രഷറർ സജിത്ത്, മലസ് ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ അഷ്‌റഫ്, മുകുന്ദൻ, നൗഫൽ പൂവക്കുറിശ്ശി, അബ്ദുൽ കരീം, യൂനിറ്റ് സെക്രട്ടറി ഷെരീഫ് ചാവക്കാട്, പ്രസിഡന്‍റ് പ്രതീഷ് പുഷ്പൻ, ട്രഷറർ ഡോ. രാധാകൃഷ്ണൻ, എക്സിക്യൂട്ടിവ് അംഗങ്ങളായ സന്ദീപ്, സിറാജ് അരിപ്ര, വിജിത്, നസീം, ശ്യാം, യൂനിറ്റ് കമ്മിറ്റി മെംബർമാരായ ഷാഫി, മൻസൂർ, ശ്രീകുമാർ, ഷാനവാസ്, നിസാർ ബാബു എന്നിവർ ഇഫ്‌താറിന് നേതൃത്വം നൽകി. എഴുത്തുകാരി സബീന എം. സാലി, ന്യൂഏജ് ഇന്ത്യ പ്രതിനിധി എം. സാലി, കെ.എം.സി.സി പ്രതിനിധി മുസ്തഫ, പാണ്ട ഹൈപ്പർമാർക്കറ്റ് മാനേജർ മുജീബ്, മജ്മഅ് യൂനിവേഴ്സിറ്റി ഡെന്റൽ സർജൻ ഡോ. സലിം എന്നിവരും പങ്കെടുത്തു. ഉമ്മുൽ ഹമാം ഏരിയയിലെ അൽനഖീൽ ഇസ്തിറാഹയില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ കേളി അംഗങ്ങളും കുടുംബാംഗങ്ങളും മറ്റു പ്രവാസി മലയാളികളും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. മുഖ്യ രക്ഷാധികാരി കമ്മിറ്റി അംഗം ഫിറോസ് തയ്യിൽ, ആക്ടിങ് സെക്രട്ടറി ടി.ആർ. സുബ്രഹ്മണ്യൻ, പ്രസിഡന്‍റ് ചന്ദ്രൻ തെരുവത്ത്, ഏരിയ രക്ഷാധികാരി കമ്മിറ്റി കണ്‍വീനര്‍ പി.പി. ഷാജു, രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ചന്ദുചൂഡൻ, അബ്ദുൽ കലാം, സുരേഷ്, അബ്ദുൽ കരീം, സംഘാടക സമിതി കൺവീനർ നൗഫൽ സിദ്ദീഖ്, ചെയർമാൻ ബിജു, വൈസ് ചെയർമാൻ ജാഫർ സാദിഖ്, ജോയന്‍റ് കൺവീനർ ഷാജഹാൻ തുടങ്ങിയവർ ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി.
ചെമ്മാട് പ്രവാസി കൂട്ടായ്മ
റിയാദ്: റിയാദിലെ ചെമ്മാട് പ്രവാസി കൂട്ടായ്‌മ ഇഫ്താർ സംഗമം നടത്തി. ബത്ഹയിലെ അപ്പോളോ ഡിമോറ ഹോട്ടലിൽ നടന്ന ഇഫ്താർ സംഗമം കൂട്ടായ്‌മ പ്രസിഡന്‍റ് സി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സിദ്ദീഖ് കല്ലുമ്പറമ്പൻ അധ്യക്ഷത വഹിച്ചു. മുഹമ്മദാലി, മുനീർ മക്കാനിയത് എന്നിവർ നേതൃത്വം നൽകി.
അടുക്കളക്കൂട്ടം
റിയാദ്: റിയാദിലെ വനിതകളുടെ കൂട്ടായ്മയായ റിയാദ് അടുക്കളക്കൂട്ടം ഇഫ്താർ സംഗമം നടത്തി. റിയാദിലെ മ്യൂസിയം പാർക്കിൽ നടന്ന പരിപാടിക്ക് പ്രസിഡന്‍റ് ഷർമി റിയാസ് നേതൃത്വം നൽകി. നിരവധി കുടുംബങ്ങൾ തയാറാക്കി കൊണ്ടുവന്ന വിഭവങ്ങൾ ഇഫ്‌താറിനെ വേറിട്ടതാക്കി.
ഷെർമി റിയാസ്, ബബിത അജിത്, സൈഫുന്നിസ സിദ്ദീഖ്, ഷംല ഷിറാസ്, ഷംല റഷീദ്, സാബിറ മുസ്തഫ, ബീഗം നാസർ, റസീന അൽതാഫ്, സുഹറ സൈതലവി, സഫാന നിഷാദ്, സുമയ്യ ഷമീർ, ഷെമി അനസ്, ഷംന അഫ്‌സൽ, നഹ്ദിയ നിസാം, ഷഹനാസ് ഷുക്കൂർ, നംഷിബാ നൗഷാദ് എന്നിവർ പങ്കെടുത്തു.
'ഉണർവ്'
റിയാദ്: റിയാദിലെ കുടുംബ കൂട്ടായ്മയായ 'ഉണർവ്'ഇഫ്‌താർ സംഗമത്തിന് കൂട്ടായ്മ രക്ഷാധികാരി നാസർ വണ്ടൂർ നേതൃത്വം നൽകി. സുലൈമാൻ വിഴിഞ്ഞം റമദാൻ സന്ദേശം നൽകി. ഷാജഹാൻ കല്ലമ്പലം, സിദ്ദീഖ് സൺസിറ്റി, യൂസഫ് പൊന്നാനി, മുനീർ മോങ്ങം, ബാബു വാളപ്ര, ജലീൽ കണ്ണൂർ, ബനൂജ്, മുത്തു രണ്ടത്താണി തുടങ്ങിയവർ സംസാരിച്ചു. റഷീദ് ചുങ്കത്തറ, നൗഫൽ വടകര, ഇസ്മാഈൽ വണ്ടൂർ, മസ്ഹൂദ്, ഫസീർ കണ്ണൂർ, നാസർ പൂനൂർ, അൻവർ, ദിൽഷാദ് കൊല്ലം, ഫിറോസ്, ഒ.പി. നാസർ, ഗഫൂർ എന്നിവർ നേതൃത്വം നൽകി. സത്താർ മാവൂർ സ്വാഗതവും അബ്ദുൽ മജീദ് നന്ദിയും പറഞ്ഞു.
ഡബ്ല്യു.എം.എഫ്
റിയാദ്: വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്) റിയാദ് കൗൺസിൽ ഇഫ്താർ സംഗമത്തിൽ ആക്ടിങ് പ്രസിഡന്‍റ് നിഅ്മത്തുല്ല അധ്യക്ഷത വഹിച്ചു. ഇബ്രാഹിം സുബുഹാൻ റമദാൻ സന്ദേശം നൽകി. മുഹമ്മദലി മരോട്ടിക്കൽ, നാസർ ലെയ്‌സ്, ഡൊമിനിക് സാവിയോ, ഫാഹിദ് നീലാഞ്ചേരി, വല്ലി ജോസ്, നസീർ കുമ്പാശ്ശേരി എന്നിവര്‍ സംസാരിച്ചു.
ശിഹാബ് കൊട്ടുകാട്, ഡോ. സീമ മുഹമ്മദ്, സുലൈമാൻ വിഴിഞ്ഞം, അഷ്‌റഫ് കൊടിഞ്ഞി, അനസ് മാള, സലാം പെരുമ്പാവൂർ, സി.പി. സബ്രീൻ, കബീർ പട്ടാമ്പി, നബീൽ ഷാ മഞ്ചേരി, നസീർ ഹനീഫ തുടങ്ങിയവര്‍ പങ്കെടുത്തു. ജാനിഷ് അയ്യടാൻ സ്വാഗതവും ജെറിൻ മാത്യു നന്ദിയും പറഞ്ഞു.
'അറാട്കോ'ഗ്രാൻഡ് ഇഫ്താർ സംഗമം
യാംബു: യാംബുവിലെ പ്രമുഖ ട്രേഡിങ് ആൻഡ് കോൺട്രാക്ടിങ് കമ്പനിയായ 'അറാട്കോ'ഗ്രാൻഡ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. അറാട്കോയുടെ പുതിയ ക്യാമ്പിൽ നടന്ന ഇഫ്താർ സംഗമത്തിൽ യാംബുവിലെ വിവിധ മത, രാഷ്ട്രീയ, സാംസ്‌കാരിക സംഘടന നേതാക്കൾ സംബന്ധിച്ചു. വിവിധ രാജ്യക്കാരും മലയാളി സമൂഹവും കുടുംബങ്ങളും അടക്കം അഞ്ഞൂറോളം ആളുകൾ പങ്കെടുത്തു. അഷ്‌റഫ് മൗലവി കണ്ണൂർ റമദാൻ സന്ദേശം നൽകി. അറാട്കോ മാനേജിങ് ഡയറക്ടർ അബ്ദുൽ ഹമീദ്, സൗഫർ വണ്ടൂർ, ഹാരിഫ് പഴയില്ലത്ത്, അബ്ദുസ്സമദ്, സുനീർ തുടങ്ങിയവർ സംഗമത്തിന് നേതൃത്വം നൽകി.
മലര്‍വാടി ദമ്മാം ഇഫ്താർ
ദമ്മാം: മലർവാടി ദമ്മാം ഘടകം ഇഫ്താർ മീറ്റും വിജയികൾക്കുള്ള സമ്മാന വിതരണവും സംഘടിപ്പിച്ചു. അൽറയ്യാൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയില്‍ നൂറിലധികം കുട്ടികള്‍ പങ്കെടുത്തു. ഖുര്‍ആനിക് മദ്റസ പ്രിന്‍സിപ്പല്‍ സുബൈര്‍ പുള്ളാലൂർ കുട്ടികളുമായി സംവദിച്ചു.
എല്ലാദിനവും എന്തെങ്കിലും നന്മ ചെയ്യാന്‍ ശ്രമിക്കണം എന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസങ്ങളില്‍ നടന്നിട്ടുള്ള വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും തനിമ പ്രൊവിന്‍സ് സെക്രട്ടറി മുഹമ്മദ് റഫീഖ്, സോണൽ സെക്രട്ടറി സിനാൻ, തനിമ വനിത പ്രസിഡന്‍റ് സഅദാ ഹനീഫ്, സ്റ്റുഡന്റ്സ് ഇന്ത്യൻ കാപ്റ്റന്‍ ഹസം അലി, ഗേള്‍സ് കാപ്റ്റന്‍ സ്വാലിഹ തുടങ്ങിയവര്‍ വിതരണം ചെയ്തു.
വിപുലമായ നോമ്പുതുറയോടെ അവസാനിച്ച പരിപാടിക്ക് നജ്ല സാദത്ത്, ശബ്ന അസീസ്, അസ്കർ, മെഹ്ബൂബ് എന്നിവര്‍ നേതൃത്വം നല്കി. നാസര്‍ ആലുങ്കൽ, ജോഷി ബാഷ, അനീസ, സജ്ന, മുഫീദ, ആസിയ, ജസീറ തുടങ്ങിയവര്‍ പരിപാടി നിയന്ത്രിച്ചു. നജ്ല ഹാരിസ് അവതാരകയായിരുന്നു.
നവോദയ ദമ്മാം
ദമ്മാം: നവോദയ സാംസ്‌കാരിക വേദി ദമ്മാം ടൊയോട്ട ഏരിയ കമ്മിറ്റി ടൊയോട്ട അൽഹൂർ ഹാളിൽ ഇഫ്താർ സംഗമം ഒരുക്കി. ദമ്മാമിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖരും പ്രദേശത്തെ നൂറുകണക്കിന് ആളുകളും സംബന്ധിച്ചു. കേന്ദ്ര വൈസ് പ്രസിഡന്റുമാരായ മോഹനൻ വെള്ളിനേഴി, ജയകൃഷ്ണൻ, ജോയന്‍റ് സെക്രട്ടറി നൗഫൽ വെളിയംകോട് എന്നിവർ ഇഫ്താർ സന്ദേശങ്ങൾ കൈമാറി. ഏരിയ സെക്രട്ടറി കെ.പി. ബാബു, പ്രസിഡന്‍റ് അനിൽ കുമാർ, ട്രഷറർ സഹീർ, ജോയന്‍റ് സെക്രട്ടറി ടി.പി. ഷംസു, വൈസ് പ്രസിഡന്റുമാരായ ഷംനാദ് കടപ്പാക്കട, സുദർശനൻ, ജോയന്‍റ് ട്രഷറർ മനോജ് മാട്ടൂൽ, രഘു അഞ്ചൽ, സുധീഷ് സദാനന്ദൻ, ജോൺസൺ, സുരേഷ് പാലക്കാട്, ഹംസ പൂക്കാട്ട്, പ്രകാശൻ, രവീന്ദ്രൻ, റിയാസ് പറളി തുടങ്ങിയവർ ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.