എം.ഇ.എസ് റിയാദ് ഘടകം ഇഫ്താർ മീറ്റ്
text_fieldsറിയാദ്: മുസ്ലിം എജുക്കേഷനൽ സൊസൈറ്റി (എം.ഇ.എസ്) റിയാദ് ഘടകം ഇഫ്താർ കുടുംബസംഗമം സംഘടിപ്പിച്ചു. മലസ് ലുലു മാളിലെ കാൻറീൻ ലോഞ്ചിൽ നടന്ന പരിപാടിയിൽ നൂറിലധികം അംഗങ്ങൾ പങ്കെടുത്തു. റിയാദ് ചാപ്റ്റർ പ്രസിഡൻറ് ടി.എം. അഹമ്മദ് കോയ അധ്യക്ഷത വഹിച്ചു. കാൽ നൂറ്റാണ്ടായി റിയാദിൽ പ്രവർത്തിച്ചുവരുന്ന എം.ഇ.എസ് റിയാദ് ചാപ്റ്റർ സാമ്പത്തികമായി പ്രയാസം അനുഭവിക്കുകയും പഠനത്തിൽ മുന്നിട്ടുനിൽക്കുകയും ചെയ്യുന്ന ഒട്ടനവധി പ്രഫഷനൽ രംഗത്ത് പഠിക്കുന്ന വിദ്യാർഥികളുടെ തുടർപഠനത്തിന് സ്കോളർഷിപ് നൽകി ഉന്നത വിജയം വരിക്കാൻ സഹായിക്കുന്നു. റമദാനിൽ അംഗങ്ങളിൽനിന്നു സ്വരൂപിക്കുന്ന സദഖ, സകാത് എന്നിവ കഴിഞ്ഞ കാലങ്ങളിൽ സകാത്തിന് അർഹരായ കുടുംബങ്ങൾക്ക് നൽകി ആശ്വാസം നൽകാനും ചാപ്റ്ററിനു സാധിച്ചു. ഈ വർഷത്തെ സകാത് ഫണ്ട് സമാഹരണം നിസാർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. ഡോ. അബ്ദുൽ അസീസ്, നവാസ് റഷീദ്, ഹുസൈൻ അലി, ഡോ. സൈനുൽ ആബിദ് എന്നിവർ പങ്കെടുത്തു. സലിം പള്ളിയിൽ, മുഹ്യിദ്ദീൻ ഷഹീർ, കെ.സി. ഷാജു, സുഹാസ് ചേപ്പാലി, ഷമീം മുക്കം, മുജീബ് മുത്താട്ട്, ഹബീബ് പിച്ചൻ, മുഹമ്മദ് ഖാൻ എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ടി.എസ്. സൈനുൽ ആബിദ് സ്വാഗതവും ട്രഷറർ ഫൈസൽ പൂനൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.