‘പാപ’ ഇഫ്താർ സംഗമം
text_fieldsറിയാദ്: പെരിന്തൽമണ്ണ പ്രവാസി അസോസിയേഷൻ (പാപ)യുടെ ആഭിമുഖ്യത്തിൽ റിയാദ് എക്സിറ്റ് 18ലെ ലാഹിറ ഓഡിറ്റോറിയത്തിൽ നടത്തിയ ഇഫ്താർ സംഗമം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പ്രസിഡൻറ് മുഹമ്മദലി നെച്ചിയിൽ അധ്യക്ഷതവഹിച്ചു.
പാപ അഡ്വൈസറി അംഗം ഇബ്രാഹിം സുബ്ഹാൻ ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്തു. കലാഭവൻ റഹ്മാൻ മുഖ്യ അതിഥിയായി. ബഷീർ ഫൈസി റമദാൻ സന്ദേശം നൽകി. വർക്കിങ് പ്രസിഡൻറ് റഫീഖ് പൂപ്പലം, പ്രോഗ്രാം കൺവീനർ ആഷിഖ് കക്കൂത്ത്, സീനിയർ എക്സിക്യൂട്ടിവ് അംഗം സക്കീർ ദാനത്, കമ്മിറ്റി അംഗങ്ങളായ അൻവർ വേങ്ങൂർ, മാനുപ്പ നെച്ചിയിൽ, അസ്ക്ർ കാട്ടുങ്ങൽ, മുഹമ്മദലി കുന്നപ്പള്ളി, നാസർ മംഗലത്ത്, ബഷീർ കട്ടുപ്പാറ, ഹകീം പാതാരി, ഫിർദൗസ് മേലാറ്റൂർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ആക്റ്റിങ് സെക്രട്ടറി ശശി കട്ടുപ്പാറ സ്വാഗതവും ട്രഷറർ മുജീബ് മണ്ണാർമല നന്ദിയും പറഞ്ഞു. ഹംസ ഷമീർ, ഫിറോസ് പാതാരി, ഉനൈസ് കാപ്പ്, മുജീബ് കൊയിസൻ, സൈതാലിക്കുട്ടി കാപ്പ്, ഫിറോസ് നെൻമിനി, മെയ്തു ആനമങ്ങാട്, യു.പി. സജേഷ്, ഹുസൈൻ ഏലംകുളം, സലാം പാങ്, സക്കീർ കട്ടുപ്പാറ, ബക്കർ ഷാ, ഹക്കീം വൈലോങ്ങര, നൂർ മഠത്തിൽ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.