പാലക്കാട് ജില്ല പ്രവാസി അസോ. ഇഫ്താർ സംഗമം
text_fieldsറിയാദ്: പാലക്കാട് ജില്ല പ്രവാസി അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. നാലു വർഷത്തോളമായി ശമ്പളവും മറ്റ് അനുകൂല്യങ്ങളുമില്ലാതെ പ്രവാസത്തിന്റെ കഷ്ടതകളനുഭവിക്കുന്ന റിയാദ് ഫർണിച്ചർ കമ്പനിയിലെ ലേബർ ക്യാമ്പിൽ നടന്ന ഇഫ്താറിൽ തൊഴിലാളികളടക്കം അഞ്ഞൂറിലധികം പേർ പങ്കെടുത്തു.
അന്നേദിവസം തന്നെ പാലക്കാട് ജില്ലയിലെ പതിനഞ്ചോളം വരുന്ന വിവിധ ശരണാലയങ്ങളിലും ഇഫ്താർ സംഘടിപ്പിച്ചുകൊണ്ട് നടത്തിയ ‘പാലക്കാടൻ ഇഫ്താർ 24’ന് പ്രസിഡൻറ് കബീർ പട്ടാമ്പി, സെക്രട്ടറി ഷഫീഖ് പാറയിൽ, ട്രഷറർ ശ്യാം സുന്ദർ, കോഓഡിനേറ്റർ മഹേഷ് ജയ്, ശിഹാബ് കരിമ്പാറ, ഷാജീവ് ശ്രീകൃഷ്ണപുരം, ഷഫീർ പത്തിരിപ്പാല, ഫൈസൽ ബഹ്സാൻ, റൗഫ് പട്ടാമ്പി, അൻവർ സാദത്ത്, അഷറഫ് അപ്പക്കാട്ടിൽ, ജംഷാദ് വക്കയിൽ, ബാബു പട്ടാമ്പി, സുരേഷ് ആലത്തൂർ, അനസ്, നഫാസ്, വാസുദേവൻ, മുജീബ്, മനാഫ്, സുബീർ, ഫൈസൽ പാലക്കാട്, മധു, അൻസാർ, കരീം, സയ്യിദ്, ഇസഹാഖ്, ഷഹീർ പാതിരിപ്പാല, സുൾഫി, അനീഷ്, വിക്കി, മനു, സുബിൻ, ഭൈമി സുബിൻ, വിനോദ്, മുജീബ് എന്നിവർ നേതൃത്വം നൽകി.
ശിഹാബ് കൊട്ടുകാട്, ഷംനാദ് കരുനാഗപ്പള്ളി, മുസ്തഫ ടോപ് ചിക്കൻ തുടങ്ങിയ നിരവധി പൗരപ്രമുഖരും സന്നിഹിതരായിരുന്നു. കഷ്ടത അനുഭവിക്കുന്ന തൊഴിലാളികളുമായി ഏറെനേരം അനുഭവങ്ങളും വിഷമതകളും പങ്കിട്ട അസോസിയേഷൻ ഭാരവാഹികൾ അവരുടെ അവസ്ഥയും സാഹചര്യങ്ങളും പരമാവധി ബന്ധപ്പെട്ടവരിലെത്തിക്കാമെന്നും ഉറപ്പുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.