കൊല്ലം പ്രവാസി സംഗമം ഇഫ്താര്‍ മീറ്റ്
text_fieldsജിദ്ദ: ജിദ്ദയിലെ കൊല്ലം ജില്ലക്കാരുടെ സാംസ്കാരിക ജീവകാരുണ്യ മേഖലയിലെ കൂട്ടായ്മയായ കൊല്ലം പ്രവാസി സംഗമം ജിദ്ദ (കെ.പി.എസ്.ജെ) ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. ഹരാസാത്തിലുള്ള അൽജസീറ വില്ലയിൽ നടന്ന ഇഫ്താര്‍ വിരുന്നില്‍ അംഗങ്ങൾക്കു പുറമെ ജിദ്ദയിലെ ജീവകാരുണ്യ, സാംസ്കാരിക മേഖലയിൽ പ്രവർത്തിക്കുന്ന നൂറോളം ആളുകൾ പങ്കെടുത്തു.
പ്രസിഡൻറ് മനോജ് മുരളീധരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ ചെയർമാൻ ഷാനവാസ് കൊല്ലം ആശംസകൾ നേർന്നു. മേയ് 24നു ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ വെച്ച് സംഘടനയുടെ 18ാമത് വാർഷികം പ്രശസ്ത സിനിമാ പിന്നണിഗായകരായ സയനോര ഫിലിപ്പിനെയും അഭിജിത് കൊല്ലത്തിനെയും പങ്കെടുപ്പിച്ച് കൊണ്ട് ‘കൊല്ലം കലാമേളം 2024’ എന്ന പേരിൽ വിവിധ കലാപരിപാടികളോടെ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പരിപാടിയുടെ ലോഗോ പ്രകാശനവും ചടങ്ങിൽ നടന്നു. ജനറൽ സെക്രട്ടറി സജു രാജൻ സ്വാഗതവും ഇഫ്താർ സംഗമം കൺവീനർ ഷാനവാസ് സ്നേഹക്കൂട് നന്ദിയും പറഞ്ഞു. മാഹീൻ പള്ളിമുക്ക്, അഷ്റഫ് കുരിയോട്, ഷാബു പോരുവഴി, സുജിത് വിജയകുമാർ, ഷാഹിർ ഷാൻ, ബിബിൻ ബാബു, സിബിൻ ബാബു, അസ്ലം വാഹിദ്, സോണി ജേക്കബ്, വിജയകുമാർ, കിഷോർ കുമാർ, റെനി മാത്യു, ലേഡീസ് വിങ് ഭാരവാഹികളായ ഷാനി ഷാനവാസ്, ബിൻസി സജു, ഷെറിൻ ഷാബു, ധന്യ കിഷോർ, ലിൻസി ബിബിൻ, ഷിബിന മാഹീൻ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.