ഐ.സി.എഫ് മക്ക ഇഫ്താർ സംഗമം
text_fieldsമക്ക: ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) മക്ക സെൻട്രൽ ഘടകത്തിന് കീഴിൽ ബദ്ർ സ്മൃതിയും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. നൂറു കണക്കിനാളുകൾ പങ്കെടുത്ത ഇഫ്താർ സംഗമത്തിലെ ബദ്ർ സ്മൃതി പരിപാടി എസ്.വൈ.എസ് കേരള സാന്ത്വനം കൺവീനർ ഡോ. ദേവർഷോല അബ്ദുസ്സലാം മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. എല്ലാ മനുഷ്യർക്കും നന്മ ചെയ്യുന്നവനാണ് യഥാർഥ വിശ്വാസി, അവന് മനുഷ്യരോട് മാത്രമല്ല എല്ലാ ദൈവസൃഷ്ടികളോടും കരുണയുണ്ടാവും. അപ്പോൾ മാത്രമേ വിശ്വാസം പൂർണമാകൂവെന്ന് അദ്ദേഹം ഓർമപ്പെടുത്തി. റഷീദ് അസ്ഹരി, ജമാൽ കക്കാട്, അബൂബക്കർ കണ്ണൂർ, ശിഹാബ് കുറുകത്താണി, നാസർ തച്ചംപൊയിൽ, മുഹമ്മദലി കാട്ടിപ്പാറ, ഗഫൂർ കോട്ടക്കൽ, മുനീർ കാന്തപുരം, മുഹമ്മദ് സഅദി, കബീർ പറമ്പിൽപീടിക, ഷബീർ ഖാലിദ്, സലാം ഇരുമ്പുഴി, സുഹൈർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.