മഴ വഴിമാറി; ആയിരങ്ങൾക്ക് ഇഫ്താർ വിരുന്നൊരുക്കി കേളി
text_fieldsറിയാദിൽ കേളി കലാസാംസ്കാരിക വേദി മലസ് ലുലു ഹൈപ്പർ റൂഫ് അരീനയിൽ ഒരുക്കിയ ഇഫ്താർ വിരുന്ന്
റിയാദ്: മൂടിക്കെട്ടിയ ആകാശവുമായി ആദ്യം പ്രതികൂലമായിരുന്നെങ്കിലും പിന്നീട് തെളിഞ്ഞ അന്തരീക്ഷത്തിൽ ആയിരങ്ങൾക്ക് ഇഫ്താർ വിരുന്നൊരുക്കി റിയാദിലെ കേളി കലാസാംസ്കാരിക വേദി.
കേന്ദ്ര കമ്മിറ്റി നേതൃത്വത്തിൽ റിയാദ് മലസ് ലുലു ഹൈപ്പർ റൂഫ് അരീനയിൽ നടന്ന വിരുന്നിൽ 3,500 ലേറെ ആളുകൾ പങ്കെടുത്തു. 5.30 ഓടെ സംഘാടകരെ ആശങ്കയിലാക്കി ചാറ്റൽ മഴ വന്നെങ്കിലും 10 മിനിറ്റിനകം കാർമേഘങ്ങൾ വഴിമാറി. പിന്നീട് 3,400 ഇരിപ്പിടവും നിറഞ്ഞുകവിഞ്ഞു.
കേളി രക്ഷാധികാരി സമിതി ആക്ടിങ് സെക്രട്ടറി ഫിറോസ് തയ്യിൽ, ഇഫ്താർ സംഘാടക സമിതി കൺവീനർ പ്രഭാകരൻ കണ്ടൊന്താർ, ചെയർമാൻ സുരേന്ദ്രൻ കൂട്ടായ്, ട്രഷറർ സുനിൽ സുകുമാരൻ, സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡൻറ് സെബിൻ ഇക്ബാൽ, ട്രഷറർ ജോസഫ് ഷാജി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
കേളി രക്ഷാധികാരി സമിതി അംഗങ്ങൾ, കേന്ദ്ര കമ്മറ്റി അംഗങ്ങൾ, കുടുംബവേദി പ്രവർത്തകർ, വിവിധ ഏരിയയിലെ പ്രവർത്തകർ എന്നിവരുടെ കൂട്ടായ പ്രവർത്തനം ഇഫ്താർ വൻ വിജയമാക്കി. റിയാദിലെ സാമൂഹിക, രാഷ്ട്രീയ, വ്യാപാര, മാധ്യമരംഗത്തെ പ്രമുഖരും എംബസി ഉദ്യോഗസ്ഥന്മാരും സ്വദേശികളും വിവിധ രാജ്യക്കാരായ പ്രവാസികളും വിരുന്നിൽ പങ്കാളികളായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.