സ്നേഹവും സൗഹൃദവും പങ്കുവെച്ച് ഇഫ്താർ സംഗമങ്ങൾ
text_fieldsമദീന: ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ (മിഫ) യുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മദീനയിലെ വിവിധ തുറകളിലുള്ളവരെയും മുഴുവൻ സംഘടന പ്രതിനിധികളെയും കുടുംബങ്ങളെയും പങ്കെടുപ്പിച്ച് സംഘടിപ്പിച്ച സംഗമത്തിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കാളികളായി.
മദീന ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് ഹിഫ്സുറഹ്മാൻ, ജനറൽ സെക്രട്ടറി മുനീർ പടിക്കൽ, സ്വാഗതസംഘം ചെയർമാൻ മുഹമ്മദ് കോയ, കൺവീനർ ജാഫർ കവാടൻ, ട്രഷറർ സുഹൂർ മഞ്ചേരി, ഫൈസൽ വടക്കൻ, അജ്മൽ ആബിദ്, അഷ്റഫ് ചൊക്ലി, ഹംസ മണ്ണാർക്കാട്, മഹ്ഫൂസ്, അൻവർ ഷാ, ഹാരിസ് പേരാമ്പ്ര, നൂറുദ്ദീൻ, സഫീർ, അൻവർ പാലക്കാട് എന്നിവർ നേതൃത്വം നൽകി. ജോലി ആവശ്യാർഥം മദീനയിൽനിന്ന് റിയാദിലേക്ക് മാറുന്ന മിഫ ടെക്നിക്കൽ വിങ് അംഗം ജിംഷാദ് ബീരാൻ കുട്ടിക്ക് യാത്രയയപ്പ് നൽകി.
സാബിർ കെ.എം.സി.സി
ജിദ്ദ: കെ.എം.സി.സി കമ്മിറ്റി സാബിറിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. കുഞ്ഞാമുട്ടി കുമ്മിണിപ്പറമ്പ്, റഹിം പള്ളിയാളി, പി.ടി. മജീദ്, സിദ്ദിഖ് കൊണ്ടോട്ടി, ഹസൻ പാണ്ട, കോയ പള്ളിയാളി, സലീം,ഹുസൈൻ, ഗഫൂർ, അനീസ് എന്നിവർ നേതൃത്വം നൽകി.
യാംബു കെ.എം.സി.സി
യാംബു: കെ.എം.സി.സി യാംബു റോയൽ കമീഷൻ (ആർ.സി) ഏരിയ കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ആർ.സി ഫൈറൂസ് പാർക്കിൽ നടന്ന പരിപാടിയിൽ യാംബുവിലെ വിവിധ സാമൂഹിക പ്രവർത്തകരടക്കം ധാരാളം പേർ പങ്കെടുത്തു.
ഏരിയ കമ്മിറ്റി പ്രസിഡന്റ് അബ്ദുറഹീം കരുവന്തിരുത്തി, ജനറൽ സെക്രട്ടറി ഇ.കെ അബ്ബാസലി, ട്രഷറർ റിയാസ് വയനാട്, ഡോ. ശഫീഖ് ഹുസൈൻ ഹുദവി, ഒ.പി. അഷ്റഫ് മൗലവി, സുബൈർ ചെർപ്പുളശ്ശേരി, അബ്ദുറസാഖ് കോഴിക്കോട്, അബ്ദുന്നാസർ കോട്ടക്കൽ, ഹംസ അരിമ്പ്ര, നസീബ്, സബീബ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
എറണാകുളം കെ.എം.സി.സി
ജിദ്ദ: റമദാനിനെ പൂർണ അർഥത്തിൽ സ്വീകരിക്കാൻ വിശ്വാസികൾ തയാറാകണമെന്ന് സുലൈമാൻ അഹ്സനി ഉദ്ബോധിപ്പിച്ചു. കെ.എം.സി.സി ജിദ്ദ എറണാകുളം ജില്ല കമ്മിറ്റി നടത്തിയ ഇഫ്താർ സംഗമത്തിൽ റമദാൻ സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എം.സി.സി നാഷനൽ സെക്രട്ടറി നാസർ എടവനക്കാട് ഉദ്ഘാടനം ചെയ്തു.
റഷീദ് ചാമക്കാട് അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി ശിഹാബ് താമരക്കുളം മുഖ്യപ്രഭാഷണം നടത്തി. അബ്ദുൽ കരീം മൗലവി പ്രാർഥനക്ക് നേതൃത്വം നൽകി. സുബൈർ കുമ്മനോട്, ഹിജാസ് കൊച്ചി, ഫൈസൽ, മാഹിൻ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി ജാബിർ മടിയൂർ സ്വാഗതവും ഡോ. ബിൻയാം ഉസ്മാൻ നന്ദിയും പറഞ്ഞു.
കാർഫുഡ് എഫ്.സി സനാഇയ
യാംബു: കാർഫുഡ് എഫ്.സി സനാഇയ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. യാംബു റദ് വ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ മുഖ്യാതിഥിയായി അറാട്കോ മാനേജിങ് ഡയറക്ടർ അബ്ദുൽ ഹമീദ്, യാംബു ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് ഷബീർ ഹസ്സൻ, ജോയന്റ് സെക്രട്ടറി ബിഷർ എന്നിവരും യാംബുവിലെ സാമൂഹിക, സാംസ്കാരിക, കായികരംഗത്തുള്ള പ്രമുഖരും അടക്കം ധാരാളം പേർ പങ്കെടുത്തു.
സനാഇയ ഫുട്ബാൾ ക്ലബിന്റെ പുതിയ ജഴ്സി പ്രകാശനം അറാട്കോ മാനേജിങ് ഡയറക്ടർ അബ്ദുൽ ഹമീദ്, വൈ.ഐ.എഫ്.എ പ്രസിഡന്റ് ഷബീർ ഹസ്സന് നൽകി നിർവഹിച്ചു. ക്ലബ് രക്ഷാധികാരികളായ സൈഫു, റിൻഷാദ്, മാനു, പ്രസിഡന്റ് അഫ്സൽ, സെക്രട്ടറി സുൽത്താൻ, ബിഷർ, ഷഫീഖ്, ഷിഹാബ്, സൈനു എന്നിവർ ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി.
‘നമ്മൾ ചാവക്കാട്ടുകാർ’
റിയാദ്: ‘നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദകൂട്ട്’ റിയാദ് ചാപ്റ്റർ ഒരുക്കിയ ഇഫ്താർ കുടുംബസംഗമം ചാവക്കാട്ടുകാരുടെയും കുടുംബാംഗങ്ങളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. റിയാദ് ശൈഖ് ജാബിർ റോഡിലെ ലുലു ഇസ്തിറാഹയിലാണ് പരിപാടി സംഘടിപ്പിച്ചത്. ഗ്ലോബൽ കൺവീനർ ഷാജഹാൻ ചാവക്കാട് ആമുഖ പ്രസംഗം നിർവഹിച്ചു. ഹ്രസ്വ സന്ദർശനാർഥം റിയാദിലെത്തിയ കറുകമാട് മഹല്ല് മുൻ പ്രസിഡൻറ് കുഞ്ഞുമോൻ ഹാജി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഷാഹിദ് അറക്കൽ അധ്യക്ഷത വഹിച്ചു.
ഫെർമിസ് മടത്തൊടിയിൽ, കബീർ വൈലത്തൂർ, ഫായിസ് ബീരാൻ, നിതീഷ് പഞ്ചാരമുക്ക്, സുബൈർ കെ.പി. ഒരുമനയൂർ, യൂനസ് പടുങ്ങൽ, സത്താർ പാലയൂർ, ഫാറൂഖ് കുഴിങ്ങര, സുരേഷ് വലിയപറമ്പിൽ, ഹസ്സൻ തിരുവത്ര, ഷഹീർ ബാബു എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ആരിഫ് വൈശ്യംവീട്ടിൽ സ്വാഗതവും ട്രഷറർ സയ്യിദ് ജാഫർ തങ്ങൾ നന്ദിയും പറഞ്ഞു. റിൻഷാദ് അബ്ദുല്ല, പ്രകാശൻ, എ.ടി. നാദിർഷ, അലി പൂത്താട്ടിൽ, സിറാജുദ്ദീൻ ഓവുങ്ങൽ, പി.എ. ഷെഫീർ, ഷെഫീഖ് അലി, ഫവാദ് മുഹമ്മദ്, ഫഹീം മുജീബ്, യാസീൻ സിറാജുദ്ദീൻ, അലി ചേറ്റുവ, റഹ്മാൻ ചാവക്കാട്, അയൂബ് മുസ്തഫ, മുഹമ്മദ് ഇക്ബാൽ, ഫിറോസ് കോളനിപ്പടി, അസ്ഹർ തിരുവത്ര തുടങ്ങിയവർ ഇഫ്താറിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.