മരുഭൂമിയിൽ ആട്ടിടയന്മാർക്കൊപ്പം ഇഫ്താർ
text_fieldsഒരുക്കിയത് പ്രവാസി മലയാളി ഫൗണ്ടേഷൻ
റിയാദ്: മരുഭൂമിയിൽ ആട്ടിടയന്മാർക്കൊപ്പം ഇഫ്താർ ഒരുക്കി പ്രവാസി മലയാളി ഫൗണ്ടേഷൻ പ്രവർത്തകർ. മുൻവർഷങ്ങളിലെ പോലെ ഇത്തവണയും റിയാദ് ജനാദിരിയയിലെ മരുഭൂമിയിൽ ഒറ്റപ്പെട്ട ഭാഗങ്ങളിൽനിന്നുള്ള ഇന്ത്യക്കാരടക്കമുള്ള വിവിധ രാജ്യക്കാർക്ക് വേണ്ടിയാണ് ഇഫ്താർ ഒരുക്കിയത്. ഉച്ചയോടെ തുടങ്ങിയ പതിവ് റമദാൻ കിറ്റ് വിതരണത്തിന് ശേഷം നടന്ന നോമ്പുതുറയിൽ റിയാദിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗത്തുള്ളവരും പങ്കെടുത്തു. മഗ്രിബ് നമസ്കാരത്തിന് രാജസ്ഥാൻ സ്വദേശി ഖാൻ മുഹമ്മദ് നേതൃത്വം നൽകി. പഴവർഗങ്ങൾ, ജ്യൂസ്, വെള്ളം, ഈത്തപ്പഴം, നോമ്പുതുറ വിഭവങ്ങൾ, ബിരിയാണി അടക്കം നോമ്പുതുറക്കുള്ള വിഭവങ്ങൾ റിയാദിൽനിന്ന് വൈകീട്ടോടെ മരുഭൂമിയിലെത്തിച്ചാണ് നോമ്പുതുറ നടത്തിയത്.
ഡോ. ഫുവാദ്, ഡോ. ഹസീന ഫുവാദ്, നിഖില സമീർ, അമീർഖാൻ, സുമയ്യ അമീർ, റഫീഖ് ശറഫുദ്ദീൻ, ഷാജഹാൻ കാഞ്ഞിരപ്പള്ളി, ഷാനവാസ് കൂട്ടിക്കൽ, ബക്കർ, സമീർ റൈബക്ക്, സബീർ ഹുസൈൻ, ഷാനവാസ് എന്നിവർ പങ്കെടുത്തു.
നാഷനൽ കമ്മിറ്റി ഭാരവാഹികളായ ഷിബു ഉസ്മാൻ, സുരേഷ് ശങ്കർ, ജോൺസൺ മാർക്കോസ്, മുജീബ് കായംകുളം, ഷരീഖ് തൈക്കണ്ടി, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ റസ്സൽ കമറുദ്ദീൻ, പ്രെഡിൻ അലക്സ്, ബഷീർ കോട്ടയം, സലിം വാലിലപ്പുഴ, ഷാജഹാൻ ചാവക്കാട്, യാസിർ അലി, ചാരിറ്റി കൺവീനർ മുഹമ്മദ് സിയാദ് വർക്കല, കെ.ജെ. റഷീദ്, ശ്യാം വിളക്കുപ്പാറ, ഷമീർ കല്ലിങ്കൽ, ജലീൽ ആലപ്പുഴ, എ.കെ.ടി. അലി, റൗഫ്, സുനി ബഷീർ, അനാമിക സുരേഷ്, അഭിനന്ദ, ഫിദ ഫാത്തിമ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.