Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനിയമലംഘകരായ 580...

നിയമലംഘകരായ 580 ഇന്ത്യക്കാരെ കൂടി നാടുകടത്തി

text_fields
bookmark_border
illegal activity, 580 Indians were deported
cancel

റിയാദ്​: നിയമലംഘകരായി സൗദി നാടുകടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞ 580 ഇന്ത്യക്കാരെ കൂടി നാടുകടത്തി. തൊഴിൽ, വിസാനിയമങ്ങൾ ലംഘനത്തിന്​​ പിടിയിലായി​ റിയാദിലെ നാടുകടത്തൽ കേന്ദ്രത്തിലെത്തിയ ഇവർ ബുധൻ, വെള്ളി ദിവസങ്ങളിലാണ്​ സൗദി എയർലൈൻസ്​ വിമാനത്തിൽ ഡൽഹിയിലേക്ക്​ പോയത്​.

രണ്ടുദിവസങ്ങളിലും 290പേരെ വീതമാണ് നാട്ടിലെത്തിച്ചത്​.​ 15​ മലയാളികളും 37 തമിഴ്​നാട്ടുകാരും 27 തെലങ്കാന ആന്ധ്ര സ്വദേശികളും 49 ബിഹാറികളും 219 ഉത്തർപ്രദേശുകാരും 202 പശ്ചിമ ബംഗാൾ സ്വദേശികളും 31​ രാജസ്ഥാനികളുമാണ്​ നാട്ടിലെത്തിയത്​. ഇഖാമ പുതുക്കാത്തത്​, ഹുറൂബ്​ കേസ്​, തൊഴിൽ നിയമലംഘനം എന്നീ കുറ്റങ്ങൾക്കാണ്​ ഇവർ പിടിയിലായത്​.

ദമ്മാമിൽ പിടിയിലായവരെയും റിയാദിലെത്തിച്ചാണ് കയറ്റിവിട്ടത്​. അൽഖർജ്​ റോഡിലെ ഇസ്​കാനിലുള്ള​ പുതിയ നാടുകടത്തൽ (തർഹീൽ) കേന്ദ്രത്തിലാണ്​ ഇവരെ പാർപ്പിച്ചിരുന്നത്​. ഇന്ത്യൻ എംബസി ഉദ്യോഗസ്​ഥരായ രാജേഷ്​ കുമാർ, യൂസുഫ്​ കാക്കഞ്ചേരി, അബ്​ദുൽ സമദ്​, തുഷാർ എന്നിവരാണ്​ നാട്ടിൽ അയക്കുന്നതിനുള്ള നിയമനടപടികൾ പൂർത്തിയാക്കിയത്​.

കോവിഡ്​ തുടങ്ങിയ ശേഷം എട്ട്​ മാസത്തിനിടെ​ സൗദിയിൽ നിന്ന്​ നാടുകടത്തിയ ഇന്ത്യൻ തടവുകാരുടെ എണ്ണം ഇതോടെ 4323 ആയി. കോവിഡ്​ പ്രതിസന്ധിക്ക്​ അയവ്​ വന്നതോടെ നിയമലംഘകരെ കണ്ടെത്തുന്നതിനുള്ള പൊലീസ്​ പരിശോധന സൗദിയിൽ ശക്തമായി തുടരുകയാണ്​.

ഇന്ത്യക്കാരടക്കം നിരവധി വിദേശികളാണ്​ ദിനംപ്രതി പിടിയിലാകുന്നത്​. രാജ്യത്ത്​ വിവിധ ഭാഗങ്ങളിൽ പിടിയിലാകുന്നവരെ ഒടുവിൽ നാട്ടിലേക്ക്​ കയറ്റിവിടാൻ റിയാദിലും ജിദ്ദയിലുമുള്ള തർഹീലുകളിലാണ്​ എത്തിക്കുന്നത്​. തടവുകാരുമായി 15ാമ​െത്ത​ സൗദി എയർലൈൻസ്​ വിമാനമാണ്​ വെള്ളിയാഴ്​ച രാവിലെ 10ന്​ റിയാദിൽ നിന്ന്​ ഡൽഹിയിലേക്ക്​ പുറപ്പെട്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deportIndia Newssaudi
News Summary - illegal activity, 580 Indians were deported
Next Story