അനധികൃത മാൻ കടത്ത്: യമനി അറസ്റ്റിൽ
text_fieldsറിയാദ്: വന്യമൃഗമായ മാനുകളെ നിയമവിരുദ്ധമായി സ്വന്തമാക്കുകയും വളർത്തുകയും കള്ളക്കടത്ത് നടത്തുകയും ചെയ്ത കുറ്റത്തിന് യമനി പൗരൻ സൗദിയിൽ അറസ്റ്റിൽ. വന്യമൃഗങ്ങളെ സ്വകാര്യ വ്യക്തികൾക്ക് വളർത്താൻ അനുമതിയില്ല. മറ്റൊരിടത്തേക്ക് കടത്തിക്കൊണ്ടുപോകാനുമാവില്ല. ഇത് പരിസ്ഥിതിക്കെതിരായ അതിക്രമമായാണ് കണക്കാക്കുന്നത്. എന്നാൽ 30 വയസിനടുത്ത് പ്രായമുള്ള ഇയാൾ മാനുകളെ ഒരു ട്രക്കിൽ കടത്തുന്നതിനിടയിലാണ് പിടിയിലായത്.
ട്രക്കിൽ നിറയെ ഇട്ടിരുന്ന മാനുകളെയും കണ്ടെത്തിയിട്ടുണ്. തെക്കൻ സൗദിയിലെ അൽദായർ മേഖലയിൽ നിന്ന് ജീസാൻ പൊലീസാണ് ഇയാളെയും മാനുകളെയും കസ്റ്റഡിയിലെടുത്തത്. സെക്യൂരിറ്റി കൺട്രോൾ സെൻറർ ഉദ്യോഗസ്ഥരാണ് പിടികൂടിയത്. ഇത്തരത്തിലുള്ള പാരിസ്ഥിതിക വിരുദ്ധ പ്രവൃത്തികൾ ശ്രദ്ധയിൽ പെട്ടാൽ മക്ക, റിയാദ് മേഖലകളിൽ 911, മറ്റ് പ്രവിശ്യകളിൽ 999, 996 എന്നീ അടിയന്തര ഫോൺ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ജീസാൻ പൊലീസ് വക്താവ് മേജർ നായിഫ് ഹഖമി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.