ഗസ്സയിലെ പോരാളികൾക്ക് ഇമാം ബുഖാരി മദ്റസ കുട്ടികളുടെ ഐക്യദാർഢ്യം
text_fieldsജിദ്ദ ഇമാം ബുഖാരി മദ്റസ കുട്ടികൾ പ്ലക്കാർഡുകളേന്തി ഗസ്സയിലെ പോരാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു
ജിദ്ദ: പിറന്ന നാടിന് വേണ്ടി പോരാടുന്ന പലസ്തീൻ പോരാളികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ജിദ്ദ ശറഫിയ ഇമാം ബുഖാരി മദ്റസ വിദ്യാർഥികൾ. ‘വി ആർ വിത്ത് ഗസ്സ, സ്റ്റാൻഡ് ഫോർ ഫലസ്തീൻ, സേവ് ഗസ്സ ഫ്രീ ഫലസ്തീൻ’ തുടങ്ങിയ വാചകങ്ങൾ ഉൾപ്പെടുന്ന, സ്വയം തയാറാക്കിയ പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ച് ഗസ്സയിൽ നിരപരാധികളെ കൊന്നൊടുക്കുന്നതിലുള്ള പ്രതിഷേധം കുട്ടികൾ രേഖപ്പെടുത്തി.
സ്വന്തം വീട്ടകങ്ങളിൽനിന്ന് വീട്ടുകാരെ കുടിയിറക്കി അധിനിവേശം നടത്തിയ ഇസ്രായേലിെൻറ കുടിലതന്ത്രങ്ങൾ ലോകത്ത് ഒരിക്കലും സമീകരിക്കാനാവാത്ത അനീതിയാണ്. ഈ സമയത്ത് അവരോട് ഐക്യപ്പെടേണ്ടതും അവർക്ക് വേണ്ടി പ്രാർഥനാനിർഭരമായ മനസ്സോടെ വ്രതമനുഷ്ഠിക്കാനെങ്കിലും നമുക്കാവണമെന്ന് കുട്ടികളെ അഭിസംബോധന ചെയ്തുകൊണ്ട് മദ്റസ പ്രൊവിൻസ് രക്ഷാധികാരി എ. നജ്മുദ്ദീൻ അഭിപ്രായപ്പെട്ടു. മദ്റസ അധ്യാപകരും അധ്യാപികമാരും പരിപാടിക്ക് നേതൃത്വം നൽകി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.