അധ്യാപകൻ പി. അബ്ദുൽ സലീമിന് ഇമാം ബുഖാരി മദ്റസ യാത്രയയപ്പ് നൽകി
text_fieldsപ്രവാസം അവസാനിപ്പിക്കുന്ന ജിദ്ദ ഇമാം ബുഖാരി മദ്റസ പ്രധാനാധ്യാപകൻ പി. അബ്ദുൽ
സലീമിന് പി.ടി.എ പ്രസിഡന്റ് ഡോ. മുഹമ്മദ് ഫൈസൽ ഉപഹാരം കൈമാറുന്നു
ജിദ്ദ: രണ്ടു പതിറ്റാണ്ട് കാലം അധ്യാപകനായും പ്രധാന അധ്യാപകനായും സേവനമനുഷ്ഠിച്ച് സ്ഥാപനത്തിൽനിന്നു പിരിയുന്ന പി. അബ്ദുൽ സലീമിന് മദ്റസ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി. പ്രവാസത്തിന് വിരാമമിടുന്ന അദ്ദേഹം ഇമാം ബുഖാരി മദ്റസയെ വിജയകരമായി മുന്നോട്ട് കൊണ്ടുപോവുന്നതിൽ നിസ്തുലമായ പങ്കുവഹിച്ച വ്യക്തിത്വമാണ്.
അധ്യാപനം എന്ന കലയോടും മദ്റസ ഭരണ കർതൃത്വത്തോടും അടങ്ങാത്ത അഭിനിവേശം കാണിച്ച അദ്ദേഹം കുട്ടികളുടെയും അധ്യാപകരുടെയും സ്നേഹഭാജനമായിരുന്നു. യാത്രയയപ്പ് ചടങ്ങ് പി.ടി.എ പ്രസിഡന്റ് ഡോ. മുഹമ്മദ് ഫൈസൽ ഉദ്ഘാടനം ചെയ്തു. മദ്റസ രക്ഷാധികാരി സഫറുല്ല മുല്ലോളി അധ്യക്ഷത വഹിച്ചു. കുട്ടികൾ വളരെ വൈകാരികമായി അവരുടെ അനുഭവങ്ങൾ പങ്കുവെക്കുകയും തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകന് സമ്മാനങ്ങൾ കൈമാറുകയും ചെയ്തു.
എ. നജ്മുദ്ദീൻ, ഫസ്ലിൻ, അബ്ദുറഹീം ഒതുക്കുങ്ങൽ, എ.പി. ശിഹാബ്റഹ്മാൻ, ഷാനവാസ് വണ്ടൂർ, മുഹ്സിന നജ്മുദ്ദീൻ എന്നിവർ സംസാരിച്ചു. സാമിയ ഖിറാഅത്ത് നടത്തി. നിയുക്ത പ്രധാനാധ്യാപകൻ കെ.എം. അനീസ് സ്വാഗതവും അബ്ദുൽ സലാം നന്ദിയും പറഞ്ഞു. ഇമാം ബുഖാരി മദ്റസയുമായി ബന്ധപ്പെടേണ്ട പുതിയ കോൺടാക്ട് നമ്പറുകൾ: 0541435975 / 0569677504.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.