ഇമാം ബുഖാരി മദ്റസ ജിദ്ദ നോർത്ത് മക്ക ചരിത്ര പഠനയാത്ര സംഘടിപ്പിച്ചു
text_fieldsജിദ്ദ: ഇമാം ബുഖാരി മദ്റസ ജിദ്ദ നോർത്ത് കുട്ടികൾക്കായി മക്ക ചരിത്രപഠനയാത്ര സംഘടിപ്പിച്ചു. ഹുദൈബിയ സന്ധിയെ സ്മരിച്ചുകൊണ്ട് ജിദ്ദയിൽനിന്നു പുറപ്പെട്ട സംഘം ഹിറ, സൗർ, മിന, അറഫ, ജംറ മസ്ജിദുകളായ നമിറ, മശ്അറിൽ ഹറാം, ഖൈഫ്, അഖബാ, ഹുദൈബിയ എന്നിവക്കു പുറമെ ഐൻ സുബൈദ, ജന്നത്തുൽ മുഅല്ല, മ്യൂസിയം എന്നിവകൂടി സന്ദർശിച്ചത് ഇസ്ലാമിക ചരിത്രാവബോധം കുട്ടികളിൽ വർധിപ്പിക്കാൻ ഉപകരിച്ചു.
മദ്റസ അധ്യാപികമാർ ചരിത്ര സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകി. യാത്രയെ അടിസ്ഥാനമാക്കിയുള്ള ക്വിസ് മത്സരം കുട്ടികളിൽ ആവേശം പകർത്തി. നാലു മുതൽ ഏഴു വരെ ക്ലാസുകളിലെ കുട്ടികൾ പങ്കെടുത്ത യാത്രക്ക് മദ്റസ കോഓഡിനേറ്റർ റഷീദ് കടവത്തൂർ, പ്രിൻസിപ്പൽ അബ്ദുസ്സുബ്ഹാൻ എന്നിവർ നേതൃത്വം നൽകി.
ക്വിസ് മത്സരവിജയികൾക്കുള്ള സമ്മാനങ്ങൾ മദ്റസ രക്ഷാധികാരി സി.എച്ച്. ബഷീർ വിതരണം ചെയ്തു. മറ്റു കുട്ടികൾക്കുവേണ്ടിയുള്ള വിനോദയാത്ര ഉടനെ നടത്തുമെന്ന് പ്രിൻസിപ്പൽ അബ്ദുസ്സുബ്ഹാൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.