ഐ.എം.സി.സി ജിദ്ദ ഇഫ്താർ സ്നേഹസംഗമം
text_fieldsജിദ്ദ: ഐ.എം.സി.സി ജിദ്ദ കമ്മിറ്റി ഇഫ്താർ സ്നേഹസംഗമം സംഘടിപ്പിച്ചു. ശറഫിയ ലക്കി ദർബാർ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജിദ്ദയിലെ വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, മാധ്യമ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു. ചടങ്ങിൽ ലോക കേരളസഭ അംഗവും ഐ.എം.സി.സി ജി.സി.സി കമ്മിറ്റി ചെയർമാനുമായി തെരഞ്ഞെടുക്കപ്പെട്ട എ.എം. അബ്ദുല്ലക്കുട്ടിയെ ആദരിച്ചു. നവോദയ ജിദ്ദ രക്ഷാധികാരി ഷിബു തിരുവനന്തപുരം അദ്ദേഹത്തെ ഷാൾ അണിയിച്ച് അനുമോദിച്ചു. തിരക്കുപിടിച്ച സമയത്തും സാമൂഹിക സേവനപ്രവർത്തന രംഗത്ത് ആത്മാർഥതയുടെ ആൾരൂപമായാണ് അബ്ദുല്ലക്കുട്ടി പ്രവർത്തിക്കുന്നതെന്നും ഐ.എം.സി.സി എന്നും ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് കരുത്തു പകർന്നിട്ടേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. വർത്തമാന ഫാഷിസ ഭീകരതക്കെതിരെ രാഷ്ട്രീയ, മത, ജാതി വേർതിരിവുകൾ അവഗണിച്ച് ഇന്ത്യൻ ജനത ഒന്നിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എ.എം. അബ്ദുല്ലക്കുട്ടി മറുപടി പ്രസംഗം നടത്തി. ജിദ്ദ ഐ.എം.സി.സി പ്രസിഡന്‍റ് ഷാജി അരിമ്പ്രത്തൊടി അധ്യക്ഷത വഹിച്ചു. ഷമീർ സ്വലാഹി റമദാൻ സന്ദേശം നൽകി. ഹസ്സൻ ചെറൂപ്പ, വി.പി. മുസ്തഫ, നസീര്‍ വാവകുഞ്ഞ്, സാദിഖലി തുവ്വൂർ, അബ്ദുൽ ഗഫൂർ വളപ്പൻ, സീതി കൊളക്കാടൻ, റഹീം ഒതുക്കുങ്ങൽ, എ. നജ്മുദ്ദീൻ, അബ്ദുറഹിമാൻ തുറക്കൽ, ബിജുരാജ്, റസാഖ് മമ്പുറം, കരീം മഞ്ചേരി, ഷൗക്കത്ത്, ജംഷീദ്, നാസർ വെളിയങ്കോട്, ഷാനവാസ് വണ്ടൂർ, കബീർ കൊണ്ടോട്ടി, അക്ബർ പൊന്നാനി, മുനീര്‍ കൊടുവള്ളി, അബ്ബാസ് ചെങ്ങാനി, അൻവർ വടക്കാങ്ങര, ജരീർ, നിസാം, ജാബിർ എടക്കര, നഷ്രിഫ് തലശ്ശേരി തുടങ്ങിയവർ സംബന്ധിച്ചു.
ജനറൽ സെക്രട്ടറി സി.എച്ച്. അബ്ദുൽ ജലീൽ സ്വാഗതവും ട്രഷറർ എം.എം. മജീദ് നന്ദിയും പറഞ്ഞു. ഐ.എം.സി.സി നേതാക്കളായ മൻസൂർ വണ്ടൂർ, എ.പി അബ്ദുൽ ഗഫൂർ, ലുക്മാൻ തിരൂരങ്ങാടി, ഇബ്രാഹിം വേങ്ങര, മുഹമ്മദ് ഒതുക്കുങ്ങൽ, ഒ.സി. ഇസ്മാഈൽ, മുഹമ്മദ്കുട്ടി ചേളാരി തുടങ്ങിയവർ നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.