ഹജ്ജ് നിർദേശങ്ങൾ ലംഘിക്കുന്നവർക്ക് ഉടൻപിഴ -ഹജ്ജ് സുരക്ഷ സേന
text_fieldsജിദ്ദ: ഹജ്ജ് നിർദേശങ്ങൾ ലംഘിക്കുന്നവർക്ക് ഉടനടി പിഴ ചുമത്തുമെന്ന് ഹജ്ജ് സുരക്ഷാ സേന കമാൻഡർ മേജർ ജനറൽ കേണൽ സാഇദ് അൽതുവാൻ അറിയിച്ചു. ഹജ്ജ് സുരക്ഷാ സേനയുടെ രണ്ടാം വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തീർഥാടകരെ മക്ക നഗരത്തിനുള്ളിൽ നിന്ന് നേരിട്ട് ഹറമിലേക്ക് പോകാൻ അനുവദിക്കില്ല. അതുപോലെ കാൽനടയായി പുണ്യസ്ഥലങ്ങളിലേക്ക് പോകാനും അനുവദിക്കില്ല.
യാത്രകളെല്ലാം ബസുകളിലായിരിക്കുമെന്നും സുരക്ഷാ സേന കമാൻഡർ പറഞ്ഞു. പുണ്യസ്ഥലങ്ങളിലെ ഗതാഗതം നിയന്ത്രിക്കുന്നതിന് കർശനമായ ട്രാഫിക് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. അറഫയിലേക്ക് പ്രവേശനം ഒൗദ്യോഗിക അനുമതി പത്രമുള്ളവർക്ക് മാത്രമായിരിക്കും. നിയമലംഘകരെ പിടികൂടാൻ നൂതന സംവിധാനങ്ങൾ ഉപയോഗിക്കുമെന്നും ഹജ്ജ് സുരക്ഷ സേന കമാൻഡർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.