വിദേശികളുടെ തൊഴിൽ സർട്ടിഫിക്കറ്റ് പരിശോധന ഉടൻ
text_fieldsജിദ്ദ: സൗദി അറേബ്യയിൽ വിദേശ തൊഴിലാളികളുടെ തൊഴിൽ വൈദഗ്ധ്യവും വിദ്യാഭ്യാസ, സാേങ്കതിക യോഗ്യതയും പരിശോധിക്കുന്ന നടപടിക്ക് ഉടൻ തുടക്കമാവും.
തൊഴിൽ സർട്ടിഫിക്കറ്റ് പരിശോധനക്കുള്ള സാേങ്കതിക സംവിധാനം സജ്ജമായതായി മുനിസിപ്പൽ ഗ്രാമ ഭവന കാര്യാലയ അണ്ടർ സെക്രട്ടറി ഡോ. അഹമ്മദ് ഖത്താൻ പറഞ്ഞു.
മദീനയിലെ ചേംബർ ഒാഫ് കോമേഴ്സ് 'സൗദി പട്ടണങ്ങളുടെ നടത്തിപ്പിൽ സ്വകാര്യമേഖലയുടെ പങ്ക്' എന്ന വിഷയത്തിൽ സംഘടിപ്പിച്ച ശിൽപശാലയിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മുഴുവൻ തൊഴിലാളികളുടെയും സർട്ടിഫിക്കറ്റ് പരിശോധന ഉടനെയുണ്ടാകും. ഇൗ സംവിധാനത്തിെൻറ നിയമവശം സംബന്ധിച്ച നടപടികളെല്ലാം പൂർത്തിയായി.
സംവിധാനം ഉടൻ നടപ്പിൽവരുമെന്നും അണ്ടർ സെക്രട്ടറി പറഞ്ഞു. സ്വകാര്യമേഖല സ്ഥാപനങ്ങൾ നൽകുന്ന സേവനങ്ങളുടെ നിലവാരം ഉയർത്തുന്നതിന് കമ്പനി, തൊഴിൽ, താമസ പരിസരം എന്നീ വിഷയങ്ങളിൽ പാലിക്കേണ്ടതും നടപ്പിൽ വരുത്തേണ്ടതുമായ നിബന്ധനകളും പദ്ധതികളും അദ്ദേഹം വ്യക്തമാക്കി. ഇൗ മൂന്നു കാര്യങ്ങളും നന്നായി ശാക്തീകരിച്ചാൽ നിലവിലുള്ള എല്ലാ പദ്ധതികളെയും മേഖലയെ സേവിക്കുന്ന മറ്റ് എല്ലാറ്റിനെയും മികച്ചതാക്കാൻ സഹായിക്കുമെന്നും അണ്ടർ സെക്രട്ടറി പറഞ്ഞു.
തൊഴിലാളികൾക്കായുള്ള കൂട്ടായ ഭവനപദ്ധതി, ഇതിനായുള്ള അപേക്ഷ രീതികൾ, താമസ കേന്ദ്രങ്ങളിൽ പാലിക്കേണ്ട ആരോഗ്യ നിബന്ധനകൾ, മദീനയിൽ താമസ കേന്ദ്രങ്ങളുണ്ടാക്കാൻ ലൈസൻസ് നൽകേണ്ട ഡിസ്ട്രിക്ടുകൾ, താമസ ലൈസൻസ് നേടാനുള്ള വഴികൾ തുടങ്ങിയ വിഷയങ്ങളും ശിൽപശാലയിൽ ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.