പ്രവാസി പുനരധിവാസം കാര്യക്ഷമമാക്കണം –ജിദ്ദ റിട്ടേണീസ് ഫോറം
text_fieldsജിദ്ദ: തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസം കാര്യക്ഷമമായ രീതിയിൽ പ്രാവർത്തികമാക്കണമെന്ന് ജിദ്ദ റിട്ടേണീസ് ഫോറം ആവശ്യപ്പെട്ടു. ജിദ്ദയിൽനിന്ന് പ്രവാസം അവസാനിപ്പിച്ചവരുടെ പൊതുവേദിയായ ജിദ്ദ റിട്ടേണീസ് ഫോറത്തിെൻറ പ്രഥമ പ്രവാസി സംഗമം മലപ്പുറം വ്യാപാര ഭവനിൽ നടന്നു.
പരിപാടിയിൽ ദീർഘകാലം ജിദ്ദയിലെ സാമൂഹിക സേവന രംഗത്ത് സജീവമായിരുന്ന ഫാറൂഖ് ശാന്തപുരം അനുസ്മരണവും നടന്നു. ജിദ്ദ പ്രവാസികൂടിയായ തിരൂരങ്ങാടി മുനിസിപ്പൽ ചെയർമാൻ കെ.പി. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. കെ.സി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. അശ്റഫലി കട്ടുപ്പാറ ഫാറൂഖ് അനുസ്മരണ പ്രഭാഷണം നടത്തി.
വി.എം. ഇബ്രാഹീം, കെ.പി.എം. സക്കീര്‍, സി.കെ. ശാക്കിര്‍, സി.കെ. മൊറയൂര്‍, എ.പി. കുഞ്ഞാലി ഹാജി, പി.എം.എ. ജലീൽ, അബ്ദുറഹ്മാന് വണ്ടൂർ, ജലീൽ കണ്ണമംഗലം, സമദ് കാരാടൻ, ഒ.കെ.എം. മൗലവി, പഴേരി കുഞ്ഞിമുഹമ്മദ്, കാവുങ്ങൽ അബ്ദുറഹ്മാൻ, റഷീദ് വരിക്കോടൻ, ഇബ്രാഹിം, എൻജി. ഹസൈനാർ, ബഷീർ അരിപ്ര, ഖാലിദ് ചെർപ്പുളശേരി, അലവി സിറ്റി ചോയ്സ്, എ. അതീഖ്, സഹൽ തങ്ങൾ, അനസ് പരപ്പിൽ, സുൽത്താൻ തവനൂർ, മുസ്തഫ മേലേതിൽ തുടങ്ങിയവർ സംസാരിച്ചു. ഹമീദ് കരുമ്പിലാക്കൽ, അബ്ദുൽ കബീർ, മുഹ്സിൻ കാളികാവ് എന്നിവർ ഫാറൂഖ് അനുസ്മരണ ഗാനമാലപിച്ചു.
ഉസ്മാൻ ഇരുമ്പുഴി സ്വാഗതവും ബഷീർ തൊട്ടിയൻ നന്ദിയും പറഞ്ഞു. തിരിച്ചെത്തിയ പ്രവാസികളിലെ പ്രയാസപ്പെടുന്നവർക്ക് സർക്കാറിൽനിന്നും സുമനസ്സുകളിൽനിന്നും സാധ്യമാകുന്ന ആശ്വാസമെത്തിക്കുന്നതിന് നേതൃത്വം നൽകാൻ ജിദ്ദ റിട്ടേണീസ് ഫോറം തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.