പ്രവാസികൾക്ക് സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കണം –കേളി
text_fieldsറിയാദ്: പ്രവാസികൾക്ക് സമഗ്ര ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കണമെന്ന് റിയാദിലെ കേളി കലാസാംസ്കാരിക വേദി ആവശ്യപ്പെട്ടു. 11ാമത് കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായി നടന്ന മലസ് ഏരിയ സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയത്തിലാണ് കേന്ദ്ര, സംസ്ഥാന സർക്കാറുകളോട് ആവശ്യം ഉന്നയിച്ചത്.
കെ-റെയിൽ പദ്ധതി നടപ്പാക്കുക, കേന്ദ്രസർക്കാറിന്റെ വികലമായ വിദ്യാഭ്യാസ പരിഷ്കരണം പിൻവലിക്കുക, 60 വയസ്സ് കഴിഞ്ഞ പ്രവാസികൾക്കും പ്രവാസി ക്ഷേമനിധിയിൽ രജിസ്റ്റർ ചെയ്യാൻ അനുമതി നൽകുക, പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുന്നതിൽനിന്ന് കേന്ദ്ര സർക്കാർ പിന്മാറുക എന്നീ ആവശ്യങ്ങളുന്നയിച്ച പ്രമേയങ്ങളും സമ്മേളനത്തിൽ അവതരിപ്പിച്ചു.
മുൻ ഏരിയ സെക്രട്ടറി ജയപ്രകാശിന്റെ പേരിലുള്ള നഗറിൽ നടന്ന അഞ്ചാമത് സമ്മേളനം മുഖ്യ രക്ഷാധികാരി കമ്മിറ്റി അംഗം ഗീവർഗീസ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി സുനിൽ കുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ.പി. സജിത്ത് വരവുചെലവ് കണക്കും വൈസ് പ്രസിഡന്റ് സുരേന്ദ്രൻ കൂട്ടായി സംഘടനാറിപ്പോർട്ടും അവതരിപ്പിച്ചു.
ഒമ്പത് യൂനിറ്റുകളെ പ്രതിനിധാനംചെയ്ത് 18 പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. സുനിൽ കുമാർ, ടി.ആർ. സുബ്രഹ്മണ്യൻ, ഗീവർഗീസ്, കെ.പി. സജിത്ത് തുടങ്ങിയവർ ചർച്ചകൾക്ക് മറുപടി പറഞ്ഞു.
രക്ഷാധികാരി ആക്ടിങ് സെക്രട്ടറി സതീഷ് കുമാർ, രക്ഷാധികാരി കമ്മിറ്റി അംഗം ജോസഫ് കെ. ഷാജി, പ്രസിഡന്റ് ചന്ദ്രൻ തെരുവത്ത്, ട്രഷറർ സെബിൻ ഇക്ബാൽ, വൈസ് പ്രസിഡന്റ് പ്രഭാകരൻ കണ്ടോന്താർ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പ്രദീപ് ആറ്റിങ്ങൽ, കാഹിം തുടങ്ങിയവർ സംസാരിച്ചു. കരീം പൈങ്ങോട്ടൂർ, അഷ്‌റഫ് പൊന്നാനി, ഷമീം മേലേതിൽ, സിംനേഷ്, ജുനൈദ് എന്നിവർ വിവിധ വിഷയങ്ങളിലെ പ്രമേയങ്ങൾ അവതരിപ്പിച്ചു. കെ.പി. സജിത്ത്, മുകുന്ദൻ, ജവാദ്, സുനിൽകുമാർ, അഷ്‌റഫ് മുഹമ്മദ്, വി.പി. ഉമർ എന്നിവർ സമ്മേളന നടപടിക്രമങ്ങൾ നിയന്ത്രിച്ചു.
നൗഫൽ പൂവ്വകുറിശ്ശി (പ്രസി), മുകുന്ദൻ, റിയാസ് പള്ളട്ട് (വൈസ് പ്രസി), കെ.പി. സജിത്ത് (സെക്ര), നിസാമുദ്ദീൻ, വി.എം. സുജിത്ത് (ജോ. സെക്ര), നൗഫൽ ഉള്ളാട്ട്ചാലി (ട്രഷ), പി.എൻ.എം. റഫീഖ് (ജോ. ട്രഷ), കരീം പൈങ്ങോട്ടൂർ, റെനീസ് കരുനാഗപ്പള്ളി, പ്രതീഷ് പുഷ്പൻ, ശ്രീജിത്ത്, ഷമീം മേലേതിൽ, സന്ദീപ്, ഷിജിൻ, തുളസി, ജലീൽ, സിംനേഷ്, നിയാസ് ഷാജഹാൻ (ഏരിയ കമ്മിറ്റി അംഗങ്ങൾ) എന്നിവരടങ്ങിയ ഭരണസമിതിയെ സമ്മേളനം തെരഞ്ഞെടുത്തു.
സംഘാടകസമിതി കൺവീനർ നസീർ മുള്ളൂർക്കര സ്വാഗതവും നിയുക്ത സെക്രട്ടറി കെ.പി. സജിത്ത് നന്ദിയും പറഞ്ഞു.സമാപന സമ്മേളനത്തിന്റെ ഭാഗമായി ഈ മാസം 24ന് പ്രമുഖ ഗായകൻ കൊല്ലം ഷാഫി നയിക്കുന്ന കേളി മെഹ്ഫിൽ 2022, വിവിധ നാടൻ കലാപരിപാടികളോടെ മലസ് ലുലു ഹൈപർ മാർക്കറ്റ് ഓഡിറ്റോറിയത്തിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.