Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സൗദിയിൽ എൻജിനീയറിങ്​ ജോലികളിൽ 25 ശതമാനം സ്വദേശിവത്​കരണം ജൂലൈ മുതൽ
cancel
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ എൻജിനീയറിങ്​...

സൗദിയിൽ എൻജിനീയറിങ്​ ജോലികളിൽ 25 ശതമാനം സ്വദേശിവത്​കരണം ജൂലൈ മുതൽ

text_fields
bookmark_border

റിയാദ്​: സൗദി അറേബ്യയിൽ എൻജിനീയറിങ്​ ജോലികളിൽ 25 ശതമാനം സ്വദേശിവത്​കരിക്കുമെന്ന്​ മാനവ വിഭവശേഷി മന്ത്രാലയം പ്രഖ്യാപിച്ചു. മുനിസിപ്പൽ ഗ്രാമകാര്യ ഭവന മന്ത്രാലയവുമായി സഹകരിച്ചാണ്​ ഇത്​ നടപ്പാക്കുക. ഈ വർഷം ജൂലൈ 21 മുതൽ അഞ്ച്​ എൻജിനീയർമാരുള്ള സ്വകാര്യ സ്ഥാപനങ്ങൾക്ക് ഇത്​ ബാധകമാകും. പൗരന്മാരായ സ്​ത്രീപുരുഷന്മാർക്ക്​ കൂടുതൽ പ്രോത്സാഹനാജനകവും ഉൽപ്പാദനക്ഷമവുമായ തൊഴിലവസരങ്ങൾ പ്രദാനം ചെയ്യാൻ ലക്ഷ്യമിട്ട്​ രണ്ട് മന്ത്രാലയങ്ങളും നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ്​ ഈ തീരുമാനം.

സിവിൽ എൻജിനീയർ, ഇൻറിരിയർ ഡിസൈൻ എൻജിനീയർ, സിറ്റി പ്ലാനിങ്​ എൻജിനീയർ, ആർക്കിടെക്റ്റ്, മെക്കാനിക്കൽ എൻജിനീയർ, സർവേയിങ്​ എൻജിനീയർ എന്നിവയാണ്​ സ്വദേശിവത്​കരണത്തിനായി ലക്ഷ്യമിടുന്ന ഏറ്റവും പ്രധാന തസ്​തികകളെന്ന് മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി. തൊഴിൽ വിപണിയിലെ പങ്കാളിത്തത്തി​െൻറ നിലവാരം ഉയർത്തുന്ന ഈ തീരുമാനം പിന്തുടരാനും നടപ്പാക്കാനും പ്രവർത്തിക്കുമെന്ന്​ മുനിസിപ്പൽ ഗ്രാമകാര്യ ഭവന മന്ത്രാലയം പറഞ്ഞു.

തൊഴിൽ വിപണിയുടെ ആവശ്യകതകൾക്കും എൻജിനീയറിങ്​ തൊഴിലുകളുടെ സ്പെഷ്യലൈസേഷനും വേണ്ട രീതിയിൽ നടപ്പാക്കുന്നതിന് മേൽനോട്ടം വഹിക്കും. സ്വദേശികളെ നിയമിക്കുന്ന സ്ഥാപനങ്ങൾക്ക്​ മാനവ വിഭവ ശേഷി മന്ത്രാലയത്തി​​െൻറ പ്രോത്സാഹനങ്ങളും സഹായ പരിപാടികളും പ്രയോജനപ്പെടുത്താനാകുമെന്നും​ മുനിസിപ്പൽ ഗ്രാമകാര്യ ഭവന മന്ത്രാലയവും പറഞ്ഞു. അനുയോജ്യമായ തൊഴിലാളികളെ ആകർഷിക്കുന്നതിനും തിരയുന്നതിനുമുള്ള പ്രക്രിയയെ പിന്തുണയ്​ക്കുക, തൊഴിൽ പരിശീലന പരിപാടികൾക്ക്​ വേണ്ട സഹായം നൽകുക, റിക്രൂട്ട്‌മെൻറ്​, കരിയർ തുടർച്ച പ്രക്രിയയെ പിന്തുണയ്‌ക്കുക, കൂടാതെ മന്ത്രാലത്തി​െൻറ സിസ്​റ്റത്തിൽ ലഭ്യമായ എല്ലാ സ്വദേശിവത്​കരണ പിന്തുണക്കൽ പരിപാടികളിൽ നിന്നും പ്രയോജനം നേടുന്നതിന് മുൻഗണന, റിസോഴ്സസ് ഡെവലപ്മെൻറ്​ ഫണ്ട് (ഹദഫ്​) വഴിയുള്ള പിന്തുണയും തൊഴിൽ പരിപാടികളും എന്നിവ ഇതിൽ ഉൾപ്പെടുമെന്നും മന്ത്രാലയം പറഞ്ഞു.

മാനവ വിഭവശേഷി മന്ത്രാലയത്തി​െൻറ വെബ്‌സൈറ്റിൽ സ്വദേശിവത്​കരണം, തൊഴിലുകൾ, ആവശ്യമായ ശതമാനങ്ങൾ എന്നിവയുടെ വിശദാംശങ്ങൾ വിശദീകരിക്കുന്ന ഒരു ഗൈഡ് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്​. നിയമലംഘകർക്കെതിരെ ചുമത്തുന്ന പിഴകൾ ഒഴിവാക്കുന്നതിന് എല്ലാ സ്ഥാപനങ്ങളും തീരുമാനം പാലിക്കേണ്ടതുണ്ടെന്നും മന്ത്രാലയം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SaudizationEngineeringSaudi Arabia
News Summary - Implementation of 25% Saudization in Engineering Professions Takes Effect from July 2021
Next Story