വ്യാജ ഉൽപന്നങ്ങളുടെ ഇറക്കുമതി ഗുരുതര കുറ്റം
text_fieldsറിയാദ്: വ്യാജ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്താൽ അത് കള്ളക്കടത്തെന്ന ഗുരുതര കുറ്റമാക്കും വിധം ജി.സി.സി ഏകീകൃത കസ്റ്റംസ് നിയമം ഭേദഗതി ചെയ്തു. ഗൾഫ് രാജ്യങ്ങളിലേക്ക് വ്യാജ വസ്തുക്കളുടെ ഇറക്കുമതി കള്ളക്കടത്ത് പ്രവർത്തനമായി കണക്കാക്കാനും അതിനനുസരിച്ചുള്ള കടുത്ത ശിക്ഷനടപടികൾ സ്വീകരിക്കാനുമാണ് ഭേദഗതി ചെയ്ത പുതിയ വ്യവസ്ഥകൾ അനുശാസിക്കുന്നത്. വ്യാജ രേഖകളുണ്ടാക്കി രാജ്യത്ത് എത്തിക്കുന്ന ഉൽപന്നങ്ങൾക്ക് കടുത്ത പിഴ ചുമത്താൻ പുതിയ ഭേദഗതി കസ്‌റ്റംസിന് അധികാരം നൽകുന്നു.
ഉൽപന്നത്തിെൻറ നികുതിയുടെ മൂന്നിരട്ടിയിൽ കൂടുതലോ അല്ലെങ്കിൽ സാധനങ്ങളുടെ മൂന്നിരട്ടി വിലയിൽ കൂടുതലോ പിഴയായി ചുമത്തും. ഇതിനു പുറമെ ഒരുമാസം മുതൽ ഒരു വർഷം വരെ ജയിൽ ശിക്ഷയും ലഭിക്കും.
പിഴയും തടവും ഒരുമിച്ചും ശിക്ഷയായി ലഭിക്കും. പുതിയ ഭേദഗതികൾ അനുസരിച്ച് താഴെപ്പറയുന്ന വിഭാഗത്തിലുള്ള ചരക്കുകൾക്ക് കസ്റ്റംസ് തീരുവയിൽ ഇളവ് ഉണ്ടായിരിക്കും.
ചാരിറ്റബിൾ സൊസൈറ്റികൾ, സർക്കാർ ഏജൻസികൾ, പ്രത്യേക കരുതൽ ആവശ്യമുള്ള ആളുകളുടെ പരിചരണത്തിന് നിയുക്തമായ ഏജൻസികൾ, ദുരിതാശ്വാസ സാമഗ്രികൾ ഇറക്കുമതി ചെയ്യുന്ന സ്ഥാപനങ്ങൾ എന്നിവക്കാവശ്യമായ സാധനങ്ങൾ ഇറക്കുമതി ചെയ്യുേമ്പാൾ കസ്റ്റംസ് ഇളവ് ലഭിക്കും. ജി.സി.സി രാജ്യങ്ങളിലേക്ക് ഇറക്കുമതി ചെയ്യുന്ന വാണിജ്യ സാമ്പ്ളുകൾക്കും 5,000 റിയാലിൽ (മറ്റ് ജി.സി.സി കറൻസികളിൽ തതുല്യമായ തുകയിൽ) കവിയാത്ത കസ്റ്റംസ് തീരുവ ഒഴിവാക്കും.
ട്രക്ക് ഡ്രൈവർ രാജ്യം വിട്ടുപോകുമ്പോൾ ഇറക്കുമതി ചെയ്ത സാധനങ്ങൾ അവരുടെ ഉടമകൾക്ക് കൈമാറിയതിെൻറ തെളിവ് ഹാജരാക്കണമെന്ന് ഭേദഗതി ചെയ്ത നിയമത്തിൽ വ്യവസ്ഥയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.