തീർഥാടകരെ വരവേൽക്കാൻ ഹറമിൽ ഒരുക്കം തകൃതിയിൽ
text_fieldsജിദ്ദ: ഉംറ തീർഥാടകരെ സ്വീകരിക്കാൻ മസ്ജിദുൽ ഹറാമിൽ ഒരുക്കം തകൃതിയിൽ. വിവിധ വകുപ്പുകൾക്ക് കീഴിലാണ് ആരോഗ്യ വകുപ്പ് നിശ്ചയിച്ച സുരക്ഷ മുൻകരുതൽ പാലിച്ച് തീർഥാടകരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നത്. ഹറമിൽ സേവനത്തിലേർപ്പെടുന്ന വകുപ്പുകളോട് തീർഥാടകർക്ക് മികച്ച സേവനങ്ങൾ നൽകാൻ ഇരുഹറം കാര്യാലയ മേധാവി വകുപ്പ് മേധാവികളോട് കഴിഞ്ഞദിവസം ആവശ്യപ്പെട്ടിട്ടുണ്ട്.
തെർമൽ കാമറകൾ ഘടിപ്പിക്കുന്നതടക്കമുള്ള നടപടികൾ ഇതിനകം പൂർത്തിയായിട്ടുണ്ട്. ഒക്ടോബർ നാലിന് (ഞായറാഴ്ച) ആണ് ഉംറ തീർഥാടകരുടെ വരവ് ആരംഭിക്കുക. ഉംറ ബുക്കിങ്ങിനായി നിശ്ചയിച്ച 'ഇഅ്ത്തമർനാ'ആപ് സമയക്രമമനുസരിച്ച് ഞായറാഴ്ച ഉച്ചക്ക് 12ന് തീർഥാടകർ ഹറമിലെത്തുമെന്നാണ് വിവരം. അജിയാദ്, ശിശ, ഗസ, സാഹിർ എന്നി നാലു സ്ഥലങ്ങളാണ് ഒത്തുച്ചേരലിന് നിശ്ചയിച്ചത്. ഇവിടെ നിന്ന് പ്രത്യേക ബസുകളിൽ തീർഥാടകരെ ഹറമിലെത്തിക്കും. ബസുകളിൽ ആരോഗ്യ വിദഗ്ധരും അനുഗമിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.