ജിദ്ദയിൽ 'അൽമുൻതസഹാതി'ലെ കെട്ടിടം പൊളി ആരംഭിച്ചു
text_fieldsജിദ്ദ: അൽമുൻതസഹാതിലെ കെട്ടിടങ്ങൾ പൊളിക്കുന്ന ജോലികൾ ആരംഭിച്ചു. ചേരി വികസനം ലക്ഷ്യമിട്ട് ജിദ്ദയുടെ വിവിധ ഭാഗങ്ങളിലെ പുരാതന കെട്ടിടങ്ങൾ പൊളിക്കുന്നതിന്റെ തുടർച്ചയായാണ് മുൻതസഹാത്തിലെ കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്നത്. പ്രദേശത്തെ താമസക്കാർക്ക് വീടുകൾ ഒഴിയാനുള്ള അറിയിപ്പ് കാലാവധി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. അതേ സമയം, നിശ്ചിത പ്ലാൻ അനുസരിച്ച് ജിദ്ദയിലെ ചേരി കമ്മിറ്റി അതിന്റെ പ്രവർത്തനം തുടരുകയാണ്.
കമ്മിറ്റിയുടെ ആസ്ഥാനം വഴിയോ ജിദ്ദ മുനിസിപ്പാലിറ്റിയുടെ വെബ്‌സൈറ്റ് വഴിയോ പൊളിച്ചുനീക്കുന്ന സ്ഥലങ്ങളിലെ താമസക്കാർക്ക് സേവനങ്ങൾ നൽകുന്നത് തുടരുമെന്ന് കമ്മിറ്റി വ്യക്തമാക്കി. മുൻതസഹാത്തിലെ കെട്ടിടങ്ങൾ നീക്കം ചെയ്യൽ ആരംഭിച്ചതോടെ നിലവിൽ കെട്ടിടങ്ങൾ നീക്കം ചെയ്ത ഡിസ്ട്രിക്റ്റുകളുടെ എണ്ണം 29 ആയി. 32 ഡിസ്ട്രിക്റ്റുകളിലെ ചേരികളാണ് പൊളിക്കുന്നത്. ഇനി മൂന്ന് ഡിസ്ട്രിക്റ്റുകളിലെ കെട്ടിടങ്ങൾ പൊളിച്ചു നീക്കാനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.