കെ.എന്‍.എം പൊതുപരീക്ഷയില്‍: ജുബൈല്‍ അല്‍മനാര്‍ മദ്റസക്ക് മികച്ച വിജയം
text_fieldsജുബൈൽ: കെ.എന്‍.എം വിദ്യാഭ്യാസ ബോര്‍ഡ് നടത്തിയ അഞ്ചാംക്ലാസ് പൊതുപരീക്ഷയില്‍ ജുബൈല്‍ ഇന്ത്യന്‍ ഇസ്‍ലാഹി സെന്ററിന്റെ കീഴിലെ അല്‍മനാര്‍ മദ്റസക്ക് നൂറുമേനി വിജയം. ആലിയ ആസിഫ്, മര്‍യം നിസാറുദ്ദീന്‍, ഇഷ നൗഷാദ് എന്നീ വിദ്യാർഥിനികള്‍ ആദ്യ മൂന്നു സ്ഥാനങ്ങളില്‍ മികവു തെളിയിച്ചു. ഷെസ ഫാത്തിമ, മുഹമ്മദ് ഷാലിൻ, ബിലാല്‍ നിസാറുദ്ദീന്‍, ഹാഷിം മുജീബ് റഹ്‌മാന്‍, ഓണ്‍ലൈനായി പരീക്ഷക്കിരുന്ന ഹന സൈനബ്, മുഹമ്മദ് റഫാന്‍, മിസ്അബ് അബ്ദുല്ല എന്നീ വിദ്യാർഥികളും മികച്ച വിജയമാണ് കൈവരിച്ചത്.
വിദ്യാർഥികള്‍, അധ്യാപികമാര്‍, മദ്റസ മാനേജ്‌മെന്റ് എന്നിവര്‍ക്ക് ജുബൈല്‍ ഇന്ത്യന്‍ ഇസ്‍ലാഹി സെന്റര്‍ അഭിനന്ദനമറിയിച്ചു. 1995 മുതല്‍ സെന്ററിന്റെ കീഴില്‍ വിജയകരമായി നടക്കുന്ന മതപഠനകേന്ദ്രമാണ് അല്‍മനാര്‍ മദ്റസ. കെ.എന്‍.എം വിദ്യാഭ്യാസ ബോര്‍ഡിന്റെ സിലബസാണ് മദ്റസയിലെ പാഠ്യപദ്ധതി. അധ്യാപനത്തില്‍ മലയാള ഭാഷാപഠനത്തിന് പ്രത്യേകം ഊന്നല്‍ നല്‍കിവരുന്നുണ്ടെന്നും പാഠ്യേതര വിഷയങ്ങളില്‍ പ്രത്യേക പ്രോത്സാഹനങ്ങളും പരിശീലനങ്ങളുമുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു. നിലവില്‍ എൽ.കെ.ജി മുതല്‍ ഏഴാംതരം വരെയുള്ള ക്ലാസുകള്‍ നടക്കുന്നു. പുതിയ അധ്യയനവര്‍ഷത്തേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചതായും പ്രിന്‍സിപ്പല്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.