പി.എം.എഫ് ഇടപെടൽ; ഒരു മലയാളികൂടി നാടണഞ്ഞു
text_fieldsറിയാദ്: ജോലിക്കിടയിൽ അപകടം സംഭവിച്ചു നാലു മാസത്തോളമായി താമസസ്ഥലത്ത് കഷ്ടതയനുഭവിച്ച മലയാളി നാടണഞ്ഞു.പ്രവാസി മലയാളി ഫെഡറേഷൻ (പി.എം.എഫ്) ഇടപെടലിെൻറ തുണയിലാണ് ആലപ്പുഴ കായംകുളം സ്വദേശി അശോകന് നാട്ടിലേക്ക് മടങ്ങാൻ വഴിയൊരുങ്ങിയത്.
മാസങ്ങളായി റൂമിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നതറിഞ്ഞ് പി.എം.എഫ് സൗദി നാഷനൽ കമ്മിറ്റി അംഗവും ഖരിയ സെൻട്രൽ കമ്മിറ്റി കോഒാഡിനേറ്ററുമായ അബ്ദുൽ അസീസ് അശോകെൻറ സ്പോൺസറുമായി നിരന്തരം ബന്ധപ്പെട്ട് ഫൈനൽ എക്സിറ്റ് വാങ്ങുകയായിരുന്നു.ജോമോൻ, സക്കീർ എന്നിവരുടെ സാന്നിധ്യത്തിൽ ഷിജു കായംകുളം വിമാന ടിക്കറ്റ് അശോകന് കൈമാറി.പ്രായാധിക്യവും അപകടത്തിെൻറ കഷ്ടതയുമനുഭവിച്ചിരുന്ന ഇദ്ദേഹം വ്യാഴാഴ്ച പുലർച്ചയുള്ള വിമാനത്തിൽ നാട്ടിലേക്ക് തിരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.