Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ ഒരാഴ്ചക്കിടെ...

സൗദിയിൽ ഒരാഴ്ചക്കിടെ 15,734 നിയമലംഘകർ അറസ്​റ്റിൽ

text_fields
bookmark_border
saudi police
cancel

ജുബൈൽ: ഒരാഴ്ചക്കിടെ സൗദിയുടെ വിവിധ ഭാഗങ്ങളിൽ താമസ, തൊഴിൽ നിയമങ്ങളും അതിർത്തി സുരക്ഷാ ചട്ടങ്ങളും ലംഘിച്ച 15,734 പേരെ അറസ്​റ്റ്​ ചെയ്തു. ഈ മാസം അഞ്ച്​ മുതൽ 11 വരെയുള്ള കാലയളവിൽ സുരക്ഷാ സേനയുടെ വിവിധ യൂനിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടും (ജവാസത്ത്) നടത്തിയ സംയുക്ത റെയ്​ഡിലാണ്​ അറസ്​റ്റ്​. ഇതിൽ 8,732 താമസ നിയമ ലംഘകരും 4,180 അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചവരും 2,822 തൊഴിൽ നിയമ ലംഘകരും ഉൾപ്പെടുന്നു.

രാജ്യത്തേക്ക് അതിർത്തി വഴി കടക്കാൻ ശ്രമിക്കുന്നതിനിടെ 620 പേരെ അറസ്​റ്റ്​ ചെയ്തു. അതിൽ 65 ശതമാനം യമൻ പൗരന്മാരും 30 ശതമാനം എത്യോപ്യക്കാരും അഞ്ച്​ ശതമാനം മറ്റ് രാജ്യക്കാരുമാണ്​. രാജ്യത്തു നിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ 73 നിയമലംഘകർ പിടിക്കപ്പെട്ടു.

താമസ-തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവരെ കടത്തിക്കൊണ്ടു വരികയും അഭയം നൽകുകയും മറച്ചുവെക്കുകയും ചെയ്​ത 16 പേർ അറസ്​റ്റിലായി. മൊത്തം 31,892 നിയമലംഘകർ നിലവിൽ നിയന്ത്രണങ്ങൾ ലംഘിച്ചതിന് നടപടിക്രമങ്ങൾക്ക് വിധേയരായിട്ടുണ്ട്. അതിൽ 29,890 പുരുഷന്മാരും 1,635 സ്ത്രീകളുമാണ്.

ഇവരിൽ 22,445 നിയമലംഘകരെ യാത്രാരേഖകൾ ലഭിക്കുന്നതിന് അവരുടെ നയതന്ത്ര ദൗത്യങ്ങളിലേക്ക് റഫർ ചെയ്തു. 1,816 നിയമലംഘകരെ അവരുടെ യാത്രാ റിസർവേഷൻ പൂർത്തിയാക്കാൻ റഫർ ചെയ്തു. 11,840 നിയമലംഘകരെ നാടുകടത്തി. അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിച്ച് ആർക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാൻ സൗകര്യമൊരുക്കുകയോ യാത്രാസൗകര്യമോ അഭയമോ ഏതെങ്കിലും വിധത്തിൽ സഹായമോ സേവനമോ നൽകുകയോ ചെയ്താൽ 15 വർഷം വരെ തടവുശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

10 ലക്ഷം റിയാൽ വരെ പിഴ കൂടാതെ അവരുടെ പേരുകൾ പ്രാദേശിക മാധ്യമങ്ങളിൽ പരസ്യപ്പെടുത്തുകയും ഗതാഗതത്തിന്​ ഉപയോഗിച്ച വാഹനങ്ങൾ, അഭയത്തിനായി ഉപയോഗിച്ച താമസസ്ഥലം എന്നിവ കണ്ടുകെട്ടുകയും ചെയ്യും. സംശയാസ്പദമായ ലംഘനങ്ങൾ മക്ക, റിയാദ് മേഖലകളിലെ ടോൾ ഫ്രീ നമ്പറായ 911-ലും രാജ്യത്തി​ന്‍റെ മറ്റ് പ്രദേശങ്ങളിൽ 999 അല്ലെങ്കിൽ 996-ലും റിപ്പോർട്ട് ചെയ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestlaw violators
News Summary - In Saudi Arabia, 15,734 law violators were arrested in a week
Next Story