Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
saudi covid
cancel
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ 49 പേർ...

സൗദിയിൽ 49 പേർ കോവിഡ്​ മുക്തരായി​

text_fields
bookmark_border

റിയാദ്: സൗദി അറേബ്യയിൽ കോവിഡ്​ ബാധിതരായി ചികിത്സയിൽ കഴിയുന്നവരിൽ 49 പേർ കൂടി സുഖം പ്രാപിച്ചു. 56 പേർക്ക്​ കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത്​ വിവിധ ഭാഗങ്ങളിൽ രണ്ട്​​ മരണം കോവിഡ്​ മൂലമാണെന്ന്​ സ്ഥിരീകരിച്ചു.

ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,48,530 ഉം രോഗമുക്തരുടെ എണ്ണം 5,37,502 ആയി. ആകെ മരണസംഖ്യ 8,790 ആയി ഉയർന്നു. രോഗം ബാധിച്ച്​ ഗുരുതര നിലയിലുള്ളവരുടെ എണ്ണം 64 ആയി ഉയർന്നു. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്​.

ബാക്കിയുള്ളവരുടെ നില തൃപ്​തികരമാണ്​. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 22, ജിദ്ദ 9, മദീന 4, ഖോബാർ 4, മക്ക 2, മറ്റ്​ 15 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ. സൗദി അറേബ്യയിൽ ഇതുവരെ 45,576,929 ഡോസ് കോവിഡ്​ വാക്​സിൻ വിതരണം ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covidsaudi arabia
News Summary - In Saudi Arabia, 49 people were freed from covid
Next Story