Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ കോവിഡിന്റെ...

സൗദിയിൽ കോവിഡിന്റെ തീവ്രത ഉയരാൻ തുടങ്ങിയിരിക്കുന്നു, ജാഗ്രത വേണം - സൗദി ആരോഗ്യ മന്ത്രാലയം

text_fields
bookmark_border
Mohammed abdu ali
cancel

ജിദ്ദ: കോവിഡിന്റെ നിലവിലെ തരംഗം ഏറ്റവും ശക്തമാണെന്ന്​ ആരോഗ്യ മന്ത്രാലയ വക്താവ്​ ഡോ. മുഹമ്മദ്​ അബ്​ദു അലി പറഞ്ഞു. കോവിഡ്​ സംബന്ധിച്ച ഏറ്റവും പുതിയ സംഭവ വികാസങ്ങൾ വിശദീകരിക്കാൻ വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ്​ ആരോഗ്യ വക്താവ്​ ഇക്കാര്യം പറഞ്ഞത്​. ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ്​ കേസുകൾ രേഖപ്പെടുത്തികൊണ്ടിരിക്കുന്നു.

ആഗോളതലത്തിൽ കോവിഡ്​ കേസുകൾ കൂടിയതോടെ സൗദിയിലും പകർച്ചയുടെ തീവ്രത ഉയരാൻ തുടങ്ങിയിരിക്കുന്നു. വരും ദിവസങ്ങളിൽ കൂടുതൽ കേസുകൾ രേഖപ്പെടുത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. മുമ്പത്തെ തരംഗങ്ങളെ അപേക്ഷിച്ച് ഈ തരംഗം ഏറ്റവും ഉയർന്നതാണെന്നും ആരോഗ്യ വക്താവ്​ പറഞ്ഞു. രാജ്യത്ത് 5.1 കോടിയിലധികം വാക്‌സിനുകൾ നൽകി. 2.31 കോടിയിലധികം ആളുകൾ രണ്ട് ഡോസുകൾ എടുത്തിട്ടുണ്ട്​.

ബൂസ്റ്റർ ഡോസ് കോവിഡ്​ ബാധക്കുള്ള സാധ്യത കുറക്കുകയും ശരീരത്തിനുള്ളിൽ ആൻറിബോഡികൾ വർധിപ്പിക്കുകയും ചെയ്യുന്നുവെന്നും വക്താവ്​ ചൂണ്ടിക്കാട്ടി. ഗുരുതരമായ കേസുകളുടെ വർധനവ് തങ്ങൾ നിരീക്ഷിച്ചുവരികയാണ്​. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന കേസുകൾ മിക്കതും കോവിഡ്​ വാക്സിനുകൾ പൂർത്തിയാക്കാത്ത ആളുകളിലാണ്​. നിലവിൽ ശുപാർശ ചെയ്യുന്ന ബൂസ്റ്റർ ഡോസ് ഒമിക്രൊൺ വകഭേദത്തെ പ്രതിരോധിക്കാൻ ഫലപ്രദമാണെന്നും ആരോഗ്യ വക്താവ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19
News Summary - In Saudi Arabia, Covid intensity has begun to rise. Beware - Saudi Ministry of Health
Next Story