സൗദിയിൽ വരും ദിവസങ്ങളിൽ മഴക്ക് സാധ്യത
text_fieldsയാംബു: കൊടിയ വേനലിൽ ചുട്ടുപൊള്ളുന്ന സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെ മഴക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മിതമായതും കനത്തതുമായ മഴ പെയ്യാൻ സാധ്യതയുള്ളതായി മുന്നറിയിപ്പ് നൽകി.
അസീർ, അൽ ബാഹ, ജിസാൻ, മക്ക, മദീന, തബൂക്ക്, നജ്റാൻ എന്നീ പ്രദേശങ്ങളിൽ മിതമായതോ ഭേദപ്പെട്ടതോ ആയ മഴയും മദീന, തബൂക്ക്, നജ്റാൻ മേഖലകളിൽ നേരിയതോ ഇടത്തരമോ ആയ മഴയും ആയിരിക്കും പ്രതീക്ഷിക്കാവുന്നതെന്ന് കേന്ദ്രം അറിയിച്ചു. റിയാദിന്റെയും കിഴക്കൻ പ്രവിശ്യയുടെ ചില പ്രദേശങ്ങളിലും നേരിയ തോതിലായിരിക്കും മഴയുണ്ടാകുക. മക്ക, മദീന എന്നീ പ്രദേശങ്ങളുടെ ചില ഭാഗങ്ങളിലും ചെങ്കടൽ തീരപ്രദേശങ്ങളിലും ദൂരക്കാഴ്ച മറക്കുംവിധം പൊടിക്കാറ്റ് വരും ദിവസങ്ങളിലും തുടരുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു.
ജിസാൻ, അസീർ മേഖലകളിലെ ഉയർന്ന പ്രദേശങ്ങളിൽ സജീവമായ കാറ്റും ആലിപ്പഴ വർഷവും ഇടിമിന്നലിനുള്ള സാധ്യതയും കേന്ദ്രം പ്രവചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.