സൗദിയിൽ കുടുംബാംഗങ്ങൾക്കുള്ള ലെവിയും മൂന്ന് മാസം വീതം അടക്കാൻ അനുമതി
text_fieldsജിദ്ദ: സൗദിയിൽ കുടുംബാംഗങ്ങൾക്കുള്ള ലെവിയും മൂന്ന് മാസം വീതം അടക്കാൻ അനുമതി. പാസ്പോർട്ട് വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. വിദേശ തൊഴിലാളികളുടെ ലെവിയും സമാന രീതിയിൽ അടയ്ക്കാൻ നേരത്തെ അനുമതി നൽകിയിരുന്നു. രാജ്യത്തെ സ്വകാര്യ മേഖലാ ജീവനക്കാരുടെ ഇഖാമ ഒരു വർഷത്തേക്കാണ് പുതുക്കാറുള്ളത്. ഇതിനുള്ള ഇഖാമ ഫീസും ലെവിയും അടക്കം പതിനായിരത്തിലേറെ റിയാൽ ഒന്നിച്ചടക്കണം. ഇതാണിപ്പോൾ മൂന്ന് മാസം വീതം പുതുക്കാനുള്ള സൗകര്യം. 3,6,9,12 എന്നിങ്ങിനെ സൗകര്യ പൂർവം ഇഖാമ പുതുക്കാം. ഇത് കുടുംബങ്ങൾക്കും ബാധകമാണ്. വർക് പെർമിറ്റ്, ഇഖാമ ഫീസ്, തൊഴിൽ മന്ത്രാലയ ഫീസ് എന്നിവയെല്ലാം മൂന്ന് മാസത്തേക്ക് അടക്കാമെന്ന് ജവാസാത്ത് വിഭാഗം ഇന്നും ആവർത്തിച്ചു.
അബ്ഷീറോ മുഖീമോ ഇതിനായി ഉപയോഗപ്പെടുത്താം. ബാങ്കുകളുമായി സഹകരിച്ച് ഇതിനുള്ള സൗകര്യം ഒരുക്കിയതായും ജവാസാത്ത് വിഭാഗം ആവർത്തിച്ചു. ഭാര്യ, മക്കള്‍, മാതാവ്, പിതാവ്, ഭാര്യയുടെ മാതാപിതാക്കള്‍, ഗാര്‍ഹിക തൊഴിലാളികള്‍ തുടങ്ങി വിദേശ തൊഴിലാളിയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ രജിസ്റ്റര്‍ ചെയ്യുന്ന എല്ലാവരെയും ആശ്രിതരായാണ് പരിഗണിക്കുക. നിലവില്‍ സ്വകാര്യ മേഖലയിലെ വിദേശി തൊഴിലാളിക്ക് മാസം വീതം 800 റിയാലാണ് ലെവി തുക. ആശ്രിതരില്‍ ഒരാള്‍ക്ക് പ്രതിമാസം 400 റിയാല്‍ തോതിലാണ് ലെവി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.