സൗദിയിൽ കോവിഡ് ചികിത്സയിലുള്ളവരിൽ ഗുരുതര രോഗികളുടെ എണ്ണം കൂടുന്നു
text_fieldsജിദ്ദ: സൗദി അറേബ്യയിൽ കോവിഡ് ചികിത്സയിൽ കഴിയുന്നവരിൽ ഗുരുതര രോഗികളുടെ എണ്ണം കൂടുന്നു. നിലവിൽ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 4,906 പേർ ചികിത്സയിലുള്ളവരിൽ 674 പേരുടെ നില ഗുരുതരമാണ്. തിങ്കളാഴ്ച 541 പുതിയ കോവിഡ് രോഗികളും 357 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,88,866 ആയി. ഇവരിൽ 3,77,304 പേർക്കും രോഗം ഭേദമായി.
ചികിത്സയിലുണ്ടായിരുന്നവരിൽ ആറുപേർ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ6,656 ആയി. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97 ശതമാനവും മരണനിരക്ക് 1.8 ശതമാനവുമാണ്. സൗദിയിൽ ഏറ്റവും കൂടുതൽ രോഗികൾ വർധിക്കുന്ന റിയാദ് പ്രവിശ്യയിൽ 217 പുതിയ കേസുകളാണ് കണ്ടെത്തിയത്. വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകൾ: റിയാദ് 217, കിഴക്കൻ പ്രവിശ്യ 108, മക്ക 86, അൽ ഖസീം 25, ഹാഇൽ 22, വടക്കൻ അതിർത്തി മേഖല 20, മദീന 18, അസീർ 16, തബൂക്ക് 11, ജീസാൻ 7, അൽജൗഫ് 6, നജ്റാൻ 3, അൽബാഹ 2.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.